Deshabhimani

യുഡിഎഫിന്റെ നൂറുദിന കർമപദ്ധതി

എട്ടുകാലി മമ്മൂഞ്ഞായി സർക്കാർ

The UDF government's 100-day action plan

പടിഞ്ഞാറേക്കര സൺസെറ്റ് ബീച്ച് പാർക്ക് ടൂറിസം പദ്ധതിയുടെ ഭാഗമായി 
നിർമിച്ച നടപ്പാത

വെബ് ഡെസ്ക്

Published on Oct 10, 2026, 12:31 AM | 1 min read

തിരൂർ

യുഡിഎഫ് സർക്കാരിന്റെ നൂറു ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയത് കഴിഞ്ഞ എൽഡിഎഫ് സർക്കാറിന്റെ സ്വപ്ന പദ്ധതി. പുറത്തൂർ പടിഞ്ഞാറേക്കര സൺസെറ്റ് ബീച്ച് പാർക്ക് ടൂറിസം പദ്ധതിയാണ് നൂറു ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞ ദിവസം ഉദ്ഘാടനംചെയ്തത്. ഡോ. കെ ടി ജലീൽ തവനൂർ എംഎൽഎയായിരിക്കുമ്പോഴാണ് പദ്ധതിക്ക് തുടക്കമിട്ടത്. 2021 ഫെബ്രുവരി 15ന് അന്നത്തെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനായിരുന്നു പ്രവൃത്തി ഉദ്ഘാടനംചെയ്തത്. രണ്ടുകോടി രൂപ ചെലവിൽ തയ്യാറായ പദ്ധതി ഡിടിപിസിയുടെ മേൽനോട്ടത്തിൽ മലപ്പുറം നിർമ്മിതി കേന്ദ്രമാണ് നിർമ്മാണം പൂർത്തിയാക്കിയത്. സൂര്യാസ്തമയം കാണുന്നതിനായി കടലിലേക്ക് 400 മീറ്റർ നീളത്തിൽ നിർമിച്ച ഇന്റർലോക്ക് നടപ്പാത, ഇരു ഭാഗത്തും അലങ്കാര ദീപങ്ങൾ, വിനോദ സഞ്ചാരികൾക്ക് വിശ്രമിക്കാനായുള്ള ബെഞ്ചുകൾ, ഭക്ഷ്യസ്റ്റാളുകൾ, റാമ്പ് തുടങ്ങിയ സൗകര്യങ്ങളാണ് പടിഞ്ഞാറേക്കര തീരത്ത് ഒരുക്കിയിട്ടുള്ളത്. പടിഞ്ഞാറേക്കര ബീച്ചിന്റെ പ്രകൃതി സൗന്ദര്യവും വിനോദസഞ്ചാര സാധ്യതകളും കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി ദീർഘ വീക്ഷണത്തോടു കൂടിയാണ് പടിഞ്ഞാറേക്കര സൺസെറ്റ് ബീച്ച് പാർക്ക് വിഭാവനം ചെയ്തിരിക്കുന്നത്. തിരൂർ പുഴയും അറബിക്കടലും സംഗമിക്കുന്ന തീരമെന്ന പ്രത്യേകതയുള്ള പടിഞ്ഞാറേക്കര ബീച്ചിൽ വിശാലമായ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home