Deshabhimani

സ്‌പോർട്‌സ്‌ ക‍ൗൺസിലുകളെ തകർക്കാൻ നീക്കം

കളിക്കളം കുളം തോണ്ടുന്നു

The UDF government is out to destroy Kerala's sports sector, which the LDF government had elevated to world-class standards.
വെബ് ഡെസ്ക്

Published on Oct 10, 2026, 12:32 AM | 1 min read

മലപ്പുറം

മികച്ച കായിക നയത്തിലൂന്നിയുള്ള ഇടപെടലുകളിലൂടെ എൽഡിഎഫ്‌ സർക്കാർ ലോകോത്തര നിലവാരത്തിലേക്കുയർത്തിയ കേരളത്തിന്റെ കായിക മേഖലയെ തകർക്കാൻ യുഡിഎഫ്‌ സർക്കാർ. ഉദ്യോഗസ്ഥ മേധാവികളെ മുന്നിൽ നിർത്തിയാണ്‌ സർക്കാർ നീക്കം. ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന ജില്ലാ, സംസ്ഥാന സ്‌പോർട്‌സ്‌ ക‍ൗൺസിലുകളെ തകർക്കാനുള്ള നീക്കങ്ങളും തുടങ്ങി. ഉദ്യോഗസ്ഥരെയും തൽപര കക്ഷികളെയും കുത്തിനിറച്ച് അതോറിറ്റിയുണ്ടാക്കാനാണ്‌ ശ്രമം. കൗൺസിലിലാകെ അഴിമതിയും കെടുകാര്യസ്ഥതയുമാണെന്ന പ്രചാരണവും അഴിച്ചുവിടുന്നു. "ഓപ്പറേഷൻ കളിക്കളം' എന്ന പേരിൽ സ്പോർട്ട്സ് കൗൺസിലുകളിൽ വിജിലൻസ് റെയ്ഡും നടത്തി. റെയ്ഡ് സംബന്ധിച്ച് വരുന്ന വാർത്തകൾ പലതും വസ്‌താവിരുദ്ധമാണ്‌. ​ആവശ്യത്തിന് ഫണ്ട് വകയിരുത്തി ശക്തിപ്പെടുത്തുന്നതിനുപകരം കൗൺസിലിനെ താറടിച്ചുകാണിക്കാനാണ്‌ സർക്കാർ ശ്രമം. കോൺഗ്രസ്‌ – ലീഗ്‌ അനുകൂലികൾ ഉൾപ്പെടുന്ന സ്‌പോർട്‌സ്‌ അതോറിറ്റി പ്രവർത്തിക്കുന്നതോടെ വിവിധ അസോസിയേഷനുകളും കായികതാരങ്ങളും പരിശീലകരും കായിക മേഖലയിലെ സർക്കാർ സംവിധാനങ്ങളും തമ്മിലുള്ള ജനാധിപത്യ ബന്ധങ്ങൾ ഇല്ലാതാകും. കായികമേഖലയുമായി ബന്ധമില്ലാത്ത ഉദ്യോഗസ്ഥരും സർക്കാർ നോമിനേറ്റ് ചെയ്യുന്ന തൽപരകക്ഷികളും ഈ മേഖലയിൽ ആധിപത്യം നേടും. സംസ്ഥാനത്തും ജില്ലയിലും നിരവധി കായിക താരങ്ങളെ ദേശീയ അന്തർദേശീയ തലത്തിലേക്ക് വളർത്തുന്നതിൽ സംഭാവന നൽകിയ പ്രസ്ഥാനങ്ങളാണ് സ്‌പോർട്‌സ്‌ കൗൺസിലും കായിക സംഘടനകളും. സ്‌പോർട്‌സ്‌ ക‍ൗൺസിലിെനെ നവീകരിച്ച് കൂടുതൽ നേട്ടങ്ങളിലേക്ക്‌ എത്തിക്കുന്നതിന്‌ പകരം തകർക്കാനുള്ള നീക്കത്തിന്‌ പിന്നിൽ രാഷ്ട്രീയ– -ഉദ്യോഗസ്ഥ താത്പര്യങ്ങളാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home