കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനം
സ്വാഗതസംഘം ഓഫീസ് പ്രവർത്തനം തുടങ്ങി

കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളന സ്വാഗതസംഘം ഓഫീസ് സിപിഐ എം ജില്ലാ സെക്രട്ടറി വി പി അനിൽ ഉദ്ഘാടനംചെയ്യുന്നു
തിരൂർ
തിരൂരിൽ ആഗസ്‌ത് ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ നടക്കുന്ന കേരള പ്രവാസി സംഘത്തിന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സ്വാഗതസംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചു. തിരൂർ റിങ് റോഡിലെ കെട്ടിടത്തിൽ ആരംഭിച്ച ഓഫീസ് സ്വാഗതസംഘം ചെയർമാനും സിപിഐ എം ജില്ലാ സെക്രട്ടറിയുമായ വി പി അനിൽ ഉദ്ഘാടനംചെയ്തു. പ്രവാസ സംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ. ഗഫൂർ പി ലില്ലീസ് അധ്യക്ഷനായി. പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി, സംസ്ഥാന ട്രഷറർ സജീവ് തൈക്കാട്. പി സൈതാലിക്കുട്ടി, ഇ ശ്രീകൃഷ്ണപിള്ള, പി എം അബൂബക്കർ, സി കെ കൃഷ്ണദാസ്, വിജയകുമാർ, സി പി റസാക്ക്, ഡോ. മുബാറക്ക് സാനി, ഉസ്മാൻ പുളക്കോട്, കെ കെ പ്രീതി, പി സി നൗഷാദ് എന്നിവർ സംസാരിച്ചു. സിപിഐ എം ഏരിയാ സെക്രട്ടറി ടി ഷാജി സ്വാഗതവും സി കെ കൃഷ്ണദാസ് നന്ദിയും പറഞ്ഞു.











0 comments