നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു

തിരൂർ ബസ് സ്റ്റാന്‍ഡിലെ മാലിന്യ വിഷയത്തിൽ ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ തിരൂർ നഗരസഭാ സെക്രട്ടറിയെ ഉപരോധിക്കുന്നു
തിരൂർ തിരൂർ ബസ് സ്റ്റാന്‍ഡിലെ മാലിന്യ വിഷയത്തിൽ ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു. സ്റ്റാന്‍ഡിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞ് മലവിസർജ്ജനമടക്കം പുറത്തേക്ക് ഒഴുകിയതിൽ പ്രതിഷേധിച്ചാണ് ഡിവൈഎഫ്ഐ തിരൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചത്. തുടർന്ന് സെക്രട്ടറിയുമായി നടത്തിയ ചർച്ചയിൽ പ്രശ്നത്തിന് താൽക്കാലിക പരിഹാരമായി ശുചിമുറി അടച്ചിടാൻ തീരുമാനിച്ചു. പി നുമിത്ത്, കെ നൗഫൽ, കെ ധനേഷ്, ഹാഷിം ബാപ്പു, മുഹമ്മദ് അസ്ലം, നിഖിലേഷ് എന്നിവർ നേതൃത്വം നൽകി.










0 comments