Deshabhimani

എൽഡിഎഫ് സർക്കാർ നിർമിച്ച പാലം നാടിന് സമർപ്പിച്ചു

ഇരുട്ടുകുത്തി കടവിന് 
തുഴയാതെ കരപിടിക്കാം

The long-cherished aspiration of the tribal people in the Munderi forest region has been fulfilled.

കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഇരുട്ടുകുത്തിയിൽ നിർമിച്ച പാലം

വെബ് ഡെസ്ക്

Published on Oct 18, 2026, 12:09 AM | 1 min read

എടക്കര

മുണ്ടേരി വനമേഖലയിലെ ആദിവാസി ജനങ്ങളുടെ ചിരകാലാഭിലാഷം പൂർത്തിയായി. എൽഡിഎഫ് സർക്കാർ നടപ്പാക്കിയ ട്രൈബൽ സ്പെഷ്യൽ പ്രോജക്ടിൽ ഉൾപ്പെടുത്തി ചാലിയാർ പുഴയ്ക്ക് കുറുകെ ഇരുട്ടുകുത്തി കടവിൽ നിർമിച്ച സംസ്ഥാനത്തെ ആദ്യ പാലം നാടിന് സമർപ്പിച്ചു. മന്ത്രി പി കെ ബഷീര്‍ പാലം ഉദ്‌ഘാടനംചെയ്തു. 2018-ലെ പ്രളയത്തിൽ ചെറിയ കോൺക്രീറ്റ് പാലം തകർന്നതിനെ തുടർന്നാണ് മുണ്ടേരി വനത്തിലെ നാല് ആദിവാസി നഗറുകളിലെ ജനങ്ങൾ യാത്രാദുരിതത്തിലായത്. ചങ്ങാടംമാത്രമായിരുന്നു വനവാസികളുടെ ആശ്രയം. മഴക്കാലത്ത് ചാലിയാർ പുഴയിൽ നീരൊഴുക്ക് കൂടുന്നതുകാരണം ചങ്ങാടമിറക്കാൻ സാധിക്കാതെ വരികയും, ഇവർ അക്ഷരാർഥത്തിൽ വനത്തിൽ ഒറ്റപ്പെടുകയുംചെയ്യുന്ന സ്ഥിതിയായിരുന്നു. പുതിയ പാലം യാഥാർഥ്യമായതോടെ ഇരുട്ടുകുത്തി, വാണിയമ്പുഴ, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ എന്നീ ആദിവാസി നഗറുകളിലെ 130-ലധികം കുടുംബങ്ങളുടെ ദുരിതത്തിനാണ് ശാശ്വത പരിഹാരമായിരിക്കുന്നത്. ഇനി ചങ്ങാടം തുഴയാതെ സുരക്ഷിതമായി പുഴ കടന്ന് പുറംലോകവുമായി ബന്ധപ്പെടാമെന്ന സന്തോഷത്തിലാണ് മുണ്ടേരിയിലെ ജനങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home