Deshabhimani

രണ്ടുപേര്‍ക്കുകൂടി ഷിഗെല്ല

s
avatar
സ്വന്തം ലേഖകൻ

Published on Nov 13, 2026, 12:10 AM | 1 min read

മലപ്പുറം

ജില്ലയില്‍ വ്യാഴാഴ്ച രണ്ടുപേര്‍ക്കുകൂടി ഷിഗെല്ല സ്ഥിരീഗരിച്ചു. ഏലംകുളത്തും മേലാറ്റൂരുമാണ് രോഗം റിപ്പോര്‍ട്ട്ചെയ്തത്. കല്യാണസല്‍ക്കാരത്തിനിടെയുണ്ടായ വ്യാപനത്തില്‍ ഏലംകുളം പഞ്ചായത്തില്‍ രോഗബാധിതരുടെ എണ്ണം ഒമ്പതായി. 123 പേര്‍ക്ക് വയറിളക്കരോഗ ലക്ഷണമുണ്ട്. ഷിഗല്ലെ സാധ്യതയുള്ള ഒരാള്‍ നിരീക്ഷണത്തിലാണ്.

വ്യാപനം നിയന്ത്രിക്കുന്നതിനായി ഭവനസന്ദർശനം, കിണറുകളും ജലസ്രോതസ്സുകളും ക്ലോറിനേഷൻ നടത്തൽ എന്നിവ നടക്കുന്നുണ്ട്. വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അങ്കണവാടികളിലെയും പാചകത്തൊഴിലാളികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നല്‍കും. സർക്കാർ ആശുപത്രികളിലെയും സ്വകാര്യ ലബോറട്ടറികളിലെയും പ്രതിനിധികളെ പങ്കെടുപ്പിച്ച് പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട അവലോകന യോഗം കുടുംബാരോഗ്യകേന്ദ്രത്തിൽ സംഘടിപ്പിക്കും. രോഗനിരീക്ഷണം, പരിശോധന, റിപ്പോർട്ടിങ്, തുടർനടപടികൾ എന്നിവ ഏകോപിപ്പിക്കുകയാണ് ലക്ഷ്യം.​​

മേലാറ്റൂര്‍ ചെമ്മാണിയോട്ടെ എട്ടുവയസ്സുകാരിക്കാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. പനിയെ തുടർന്ന് ചൊവാഴ്ച പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിൽ ഷിഗെല്ലെ സ്ഥിരീകരിച്ചു. അറുപതോളം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് രോഗത്തിന്റെ ഉറവിടം കണ്ടെത്തായിട്ടില്ല. വെള്ളിയാഴ്ച ക്ലോറിനേഷൻ നടത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home