ഇ എം എസ് സഹകരണ ആശുപത്രി ഷെയർ സമാഹരണം തുടങ്ങി

ഇ എം എസ് ആശുപത്രിയുടെ ഷെയർ സമാഹരണം പാലോളി അബ്ദുറഹ്മാനിൽനിന്ന് ചെക്ക് സ്വീകരിച്ച് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനംചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Nov 17, 2026, 12:31 AM | 1 min read
പെരിന്തൽമണ്ണ
ഇ എം എസ് മെമ്മോറിയൽ സഹകരണ ആശുപത്രി ഷെയർ സമാഹരണം മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനംചെയ്തു. ഇ എം എസ് ആശുപത്രിയുടെ വളർച്ചയും വികസനവും ജനകീയ പങ്കാളിത്തത്തോടെ നടത്തുന്നത് ശ്ലാഘനീയമാണെന്നും നാടിന്റെ ആരോഗ്യ രംഗത്ത് പുതിയ മുന്നേറ്റങ്ങൾക്ക് ആശുപത്രി കരുത്തേകുന്നുവെന്നും മന്ത്രി പറഞ്ഞു. നജീബ് കാന്തപുരം എംഎൽഎ അധ്യക്ഷനായി.
പുതിയ ഡയാലിസിസ് മെഷീൻ, ഡി ലെവൽ ഐസിയു ആംബുലൻസ് ഫ്ലാഗ് ഓഫ് എന്നിവ ഇ എം എസ് ചാരിറ്റബിൾ മെഡിക്കൽ ട്രസ്റ്റ് ചെയർമാൻ എ വിജയരാഘവൻ നിർവഹിച്ചു. _ആശുപത്രി ചെയർമാൻ വി പി അനിൽ ഷെയർ സ്കീം വിശദീകരിച്ചു. ആശുപത്രി വികസനവും ആധുനിക ചികിത്സാ സൗകര്യങ്ങളുടെ വിപലീകരണവുമാണ് ഷെയർ സമാഹരണത്തിലൂടെ ലക്ഷ്യമിടുന്നത്. വയോജനങ്ങൾക്ക് കമ്യൂണിറ്റി ലിവിങ് സെന്റർ, ഓർഗൻ ട്രാൻസ്പ്ലാന്റ് യൂണിറ്റ്, നൂതന കാൻസർ ചികിത്സാ വിഭാഗം, ഡയാലിസിസ് യൂണിറ്റ് വിപലീകരണം, ടെലിമെഡിസിൻ സൗകര്യം, ഐപി ബ്ലോക്ക് നവീകരണം എന്നിവയാണ് പദ്ധതികൾ.
എംഎൽഎമാരായ മഞ്ഞളാംകുഴി അലി, അഡ്വ. കെ പ്രേംകുമാർ, കേരള ഭക്ഷ്യകമീഷൻ അംഗം വി രമേശൻ, താഴേക്കോട് പഞ്ചായത്ത് പ്രസിഡന്റ് കളപ്പാടൻ ഹുസൈൻ, വാർഡ് മെമ്പർ മുഹമ്മദലി, ആശുപത്രി വൈസ് ചെയർമാൻ ഡോ. വി യു സീതി, ഡോ. എ മുഹമ്മദ്, പി പി വാസുദേവൻ, വി ശശികുമാർ, അഡ്വ. ടി കെ റഷീദലി, കെസിഇയു സംസ്ഥാന പ്രസിഡന്റ് പി പത്മജ, കെപിസിസി സെക്രട്ടറി വി ബാബുരാജ്, ഡോ. കെ മോഹൻദാസ്, ഡോ. കൊച്ചു എസ് മണി, വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് കെ സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഇ രാജേഷ് സ്വാഗതവും ജനറൽ മാനേജർ എം അബ്ദുന്നാസിർ നന്ദിയും പറഞ്ഞു.








0 comments