Deshabhimani

ഇ എം എസ്‌ സഹകരണ ആശുപത്രി

ഷെയർ സമാഹരണ യജ്ഞം നാളെ തുടങ്ങും

a
വെബ് ഡെസ്ക്

Published on Nov 15, 2026, 12:05 AM | 2 min read

മലപ്പുറം

ഇ എം എസ് സഹകരണ ആശുപത്രിയുടെ പുതിയ ഓഹരി സമാഹരണത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്‌ച നടക്കുമെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒന്പതിന്‌ ആശുപത്രി പരിസരത്ത് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. നജീബ് കാന്തപുരം എംഎല്‍എ അധ്യക്ഷനാകും. ഓഹരി പദ്ധതിയെ കുറിച്ച് ആശുപത്രി ചെയര്‍മാന്‍ വി പി അനില്‍കുമാര്‍ സംസാരിക്കും. ആശുപത്രി ചാരിറ്റബിള്‍ മെഡിക്കല്‍ ട്രസ്റ്റ് ചെയര്‍മാന്‍ എ വിജയരാഘവന്‍ ഡയാലിസിസ് മെഷീന്‍ സമര്‍പ്പിക്കും. എംഎൽഎമാരായ മഞ്ഞളാംകുഴി അലി, കെ പ്രേംകുമാര്‍, മുഹമ്മദ് മുഹ്‌സിന്‍, മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടി, മുൻ സ്‌പീക്കർ പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും.

തിങ്കൾ മുതല്‍ ഡിസംബർ 20 വരെ നീണ്ടുനില്‍ക്കുന്ന ഓഹരി സമാഹരണത്തിലൂടെ 5000 രൂപ മുതല്‍ 20 ലക്ഷം രൂപ വരെയുള്ള തുകക്ക് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും ഓഹരി എടുക്കാം. ഓഹരി സംഖ്യക്ക് ആനുപാതികമായി ഓഹരി ഉടമകള്‍ക്കും അവരുടെ ആശ്രിതര്‍ക്കും സൗജന്യ ചികിത്സയും അപകടമരണ ഇന്‍ഷുറന്‍സ് പരിരക്ഷയും ലാഭവിഹിതവും ലഭിക്കും. മലപ്പുറം, പാലക്കാട് ജില്ലകളിലെ പ്രമുഖ സഹകരണ ബാങ്കുകള്‍ മുഖേനയും ഫെഡറല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുഖേനയും നേരിട്ടും ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാനും പണമടക്കുന്നതിനുമുളള സൗകര്യവും ഉണ്ടായിരിക്കും. 100 കോടിയുടെ വികസന പദ്ദതികള്‍ക്കാവശ്യമായ ഷെയര്‍ സമാഹാരമാണ് നടക്കുന്നത്. വയോജനങ്ങള്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ പരിചരണവും, ജീവിത അന്തരീക്ഷവും ഒരുക്കുന്ന കമ്യൂണിറ്റി ലിവിങ് സെന്റര്‍, അവയവമാറ്റ വിഭാഗം, കാന്‍സര്‍ ചികിത്സാ വിഭാഗം, ഡയാലിസിസ് കേന്ദ്രം വിപുലീകരണം, ടെലി മെഡിസിന്‍, ഐ പി ബ്ലോക്ക് നവീകരണം എന്നീ വികസന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടാണ്‌ പുതിയ ഷെയര്‍ സമാഹരണം. വാര്‍ത്താസമ്മേളനത്തില്‍ ആശുപത്രി ചെയര്‍മാന്‍ വി പി അനില്‍കുമാര്‍, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഇ രാജേഷ്, വൈസ് ചെയര്‍മാന്‍ ഡോ. വി യു സീതി, ജനറല്‍ മേനേജര്‍ എം അബ്ദുന്നാസിര്‍, ചീഫ് അഡ്മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ ജിമ്മി കാറ്റടി എന്നിവര്‍ പങ്കെടുത്തു.

​

സുരക്ഷിത നിക്ഷേപത്തോടൊപ്പം ആധുനിക ചികിത്സയും

ഷെയർ ഉടമകൾക്കും കുടുംബാംഗങ്ങൾക്കുമായി ഇ എം എസ്‌ സഹകരണ ആശുപത്രി വൻ ചികിത്സാ ആനുകൂല്യങ്ങളും അപകട മരണ പരിരക്ഷയുമാണ്‌ ഉറപ്പുനൽകുന്നത്‌. 20 ലക്ഷത്തിന്റെ ഷെയർ എടുക്കുന്പോൾ പ്രതിവർഷം ഷെയർ ഉടമയടക്കം അഞ്ച്‌ പേർക്ക്‌ അഞ്ച്‌ ലക്ഷം രൂപ വീതമുള്ള ചികിത്സാ ആനുകൂല്യവും ഷെയർ ഉടമക്ക്‌ 40 ലക്ഷത്തിന്റെ അപകടമരണ പരിരക്ഷയും 150 ദിവസത്തെ ആശുപത്രി റൂ വാടകയും ഉറപ്പുവരുത്തുന്നു.

10 ലക്ഷത്തിന്റെ ഷെയർ എടുക്കുന്പോൾ പ്രതിവർഷം ഷെയർ ഉടമയടക്കം അഞ്ച്‌ പേർക്ക്‌ 2.5 ലക്ഷം രൂപ വീതമുള്ള ചികിത്സാ ആനുകൂല്യവും ഷെയർ ഉടമക്ക്‌ 20 ലക്ഷത്തിന്റെ അപകടമരണ പരിരക്ഷയും 75 ദിവസത്തെ ആശുപത്രി റൂ വാടകയും ഉറപ്പുവരുത്തുന്നു.

അഞ്ച്‌ ലക്ഷത്തിന്റെ ഷെയർ എടുക്കുന്പോൾ പ്രതിവർഷം ഷെയർ ഉടമയടക്കം അഞ്ച്‌ പേർക്ക്‌ ഒരുലക്ഷം രൂപ വീതമുള്ള ചികിത്സാ ആനുകൂല്യവും ഷെയർ ഉടമക്ക്‌ 10 ലക്ഷത്തിന്റെ അപകടമരണ പരിരക്ഷയും 30 ദിവസത്തെ ആശുപത്രി റൂ വാടകയും ഉറപ്പുവരുത്തുന്നു.

മൂന്ന്‌ ലക്ഷത്തിന്റെ ഷെയർ എടുക്കുന്പോൾ പ്രതിവർഷം ഷെയർ ഉടമയടക്കം അഞ്ച്‌ പേർക്ക്‌ 60000 രൂപ വീതമുള്ള ചികിത്സാ ആനുകൂല്യവും ഷെയർ ഉടമക്ക്‌ ഏഴ് ലക്ഷത്തിന്റെ അപകടമരണ പരിരക്ഷയും ഉറപ്പുവരുത്തുന്നു.

രണ്ട്‌ ലക്ഷത്തിന്റെ ഷെയർ എടുക്കുന്പോൾ പ്രതിവർഷം ഷെയർ ഉടമയടക്കം അഞ്ച്‌ പേർക്ക്‌ 50000 രൂപ വീതമുള്ള ചികിത്സാ ആനുകൂല്യവും ഷെയർ ഉടമക്ക്‌ അഞ്ച്‌ ലക്ഷത്തിന്റെ അപകടമരണ പരിരക്ഷയും ഉറപ്പുവരുത്തുന്നു.

ഇതിന്‌ പുറമെ ഹൃദ്‌രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങൾക്ക്‌ വിദേശ ആശുപത്രികളിൽനിന്ന്‌ ഇ എം എസ്‌ ആശപത്രിയിൽ എത്തിക്കുന്വർക്ക്‌ സ‍ൗജന്യ വിമാന ടിക്കറ്റ്‌, ഷെയർ ഉടമകൾക്കും നിർദ്ദേശിക്കുന്നവർക്കും ഹെൽത്ത്‌ ചെക്ക്‌അപ്പ്‌ തുടങ്ങിയ സ‍ൗകര്യങ്ങളുമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home