വേങ്ങരയിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ മിന്നൽ പരിശോധന

വേങ്ങരയിൽ തദ്ദേശ വകുപ്പിന് കീഴിലുള്ള ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തിയപ്പോൾ
വേങ്ങര
വേങ്ങര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തദ്ദേശ വകുപ്പിനുകീഴിലുള്ള ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി ഗോഡൗണുകൾ, ഓഡിറ്റോറിയങ്ങൾ, വാടക ക്വാർട്ടേഴ്സുകൾ, വ്യാപാര സ്ഥാപനങ്ങൾ, പ്രസവ ശുശ്രൂഷ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ഭക്ഷ്യ അവശിഷ്ടങ്ങൾ അലക്ഷ്യമായി കൂട്ടിയിടുക, ജൈവ – അജൈവ മാലിന്യങ്ങൾ ഒരുമിച്ചു കൂട്ടിയിടുക, ഇൻസിനിറേറ്ററിൽ മാലിന്യം കത്തിക്കുക, ക്യൂ ആർ കോഡ് ഇല്ലാത്ത കടലാസ് ഉല്‍പ്പന്നങ്ങൾ ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങളാണ് കണ്ടെത്തിയത്. ക്വാർട്ടേഴ്സുകൾക്ക് അടക്കം ആകെ 30000 രൂപ പിഴ ചുമത്തി.
ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ കെ ടി മുഹമ്മദ് മുസ്തഫയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഹെൽത്ത് ഇൻസ്പെക്ടർ ഒ വി നയന, ഓഫീസ് അസിസ്റ്റന്റ് ഷിബു കിളിവായിൽ, സ്ക്വാഡ് അംഗങ്ങളായ സി സന്തോഷ്, ജംഷാദ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.








0 comments