ad
Deshabhimani

ഡിഎംഒ ഓഫീസിനുമുന്നിൽ കുത്തിയിരിപ്പ് സമരം

എഫ്എസ്ഇടിഒ നേതൃത്വത്തിൽ ഡിഎംഒ ഓഫീസിനുമുന്നിൽ നടത്തിയ കുത്തിയിരിപ്പ്‌ സമരം വി കെ രാജേഷ്‌ 
ഉദ്‌ഘാടനംചെയ്യുന്നു

എഫ്എസ്ഇടിഒ നേതൃത്വത്തിൽ ഡിഎംഒ ഓഫീസിനുമുന്നിൽ നടത്തിയ കുത്തിയിരിപ്പ്‌ സമരം വി കെ രാജേഷ്‌ 
ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 16, 2026, 12:29 AM | 1 min read

​മലപ്പുറം

രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റങ്ങൾക്കതിരെ എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാർ മലപ്പുറം ഡിഎംഒ ഓഫീസിനുമുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. 2017ൽ പൊതുസ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ ഉത്തരവിന് അനുസൃതമായി സ്ഥലംമാറ്റ നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് ജോലിക്രമീകരണം എന്ന പേരിൽ ജീവനക്കാരെ വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റിയത്. ഓഫീസ് അറ്റന്റന്റ് ഉൾപ്പെടെയുള്ള ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റുകയായിരുന്നു. വിഷയം ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിച്ച സംഘടനാ നേതൃത്വത്തോട് സംസാരിക്കാൻപോലും തയ്യാറാവാതെ ഡിഎംഒ ചേമ്പറിൽനിന്ന് ഇറങ്ങിപ്പോയി. പ്രകടനം എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി വി കെ രാജേഷ് ഉദ്‌ഘാടനംചെയ്തു. എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി വേണുഗോപാൽ, എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് എൻ കെ ശിവശങ്കരൻ, കെ ഉമേഷ്, കെജിഒഎ ഏരിയാ സെക്രട്ടറി പി ബാബുരാജ്, കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് മുഹമ്മദ് ഷരീഫ്, എം മുഹമ്മദ് ഷാജി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home