നന്നമ്പ്രയ്ക്ക് മുന്നേറണം

താനൂർ
ഇക്കുറി യുഡിഎഫിന് വോട്ടില്ല. പറയുന്നത് നന്നമ്പ്രയിലെ പുതുതലമുറയാണ്. കാലമേറെയായി ഭരണത്തിൽ കടിച്ചുതൂങ്ങിയിട്ടും യുവാക്കളുടെ കായികസ്വപ്നങ്ങൾക്ക് നിറംപകരാൻ മുസ്ലിംലീഗിന് കഴിഞ്ഞില്ലെന്ന പരാതിയാണിവര്‍ക്കുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനുള്ള ഒരുക്കത്തിലാണിവര്‍. ജില്ലാ പഞ്ചായത്ത് നന്നമ്പ്ര ഡിവിഷന്‍ എൽഡിഎഫ് സ്ഥാനാര്‍ഥി കെ പി കെ തങ്ങള്‍ക്കും പ്രദേശത്ത് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. നന്നമ്പ്ര, തെന്നല, എടരിക്കോട് പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും ഉൾപ്പെടുന്നതാണ് ഡിവിഷൻ. തിരൂരങ്ങാടി മണ്ഡലത്തിലെ പ്രധാന കാർഷിക മേഖലയുമാണിത്. സമഗ്രമായ വികസനമാണ് ലക്ഷ്യമെന്നും ഓരോ ദിവസത്തെയും പര്യടനം പൂർത്തിയാകുമ്പോൾ ആത്മവിശ്വാസം വര്‍ധിക്കുകയാണെന്നും കെ പി കെ തങ്ങൾ പറഞ്ഞു. നന്നമ്പ്ര കൊടിഞ്ഞി സ്വദേശിയായ ഇദ്ദേഹം ഡിസിസി മുൻ ജനറൽ സെക്രട്ടറിയാണ്. നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, ജില്ലാ യൂത്ത് കോൺഗ്രസ് സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 2005–10ല്‍ താനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു.









0 comments