കെഎസ്ഇബി ഓഫീസിൽനിന്ന് കമ്പി മോഷണം: 5 പേർ അറസ്റ്റിൽ

എടക്കര
കെഎസ്ഇബി ഓഫീസിൽനിന്ന് അലുമിനിയം കമ്പി മോഷ്‌ടിച്ച കെഎസ്ഇബി ഉദ്യോഗസ്ഥനും കരാർ ജോലിക്കാരുമടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വഴിക്കടവ് കെഎസ്ഇബി ഓഫീസിൽനിന്ന് 100 കിലോ അലുമിനിയം കമ്പി മോഷണം നടത്തിയ പ്രതികളെയാണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്. കെഎസ്ഇബി ഉദ്യോഗസ്ഥനായ വണ്ടൂർ കാപ്പിൽ കാഞ്ഞിരംപാടം മാടവന തോമസ് (52), പൂക്കോട്ടുംപാടം ഓഫീസിൽ കരാർ ജോലികൾചെയ്യുന്ന കൊല്ലം ജില്ലയിലെ ഇടമണ്ണ് പുനലൂർ തേക്കിൻകൂപ്പിൽ അബ്ദുൽസലാം (59), പാലക്കാട് വല്ലപ്പുഴ കുരുവട്ടൂർ വെട്ടിക്കാട്ടിൽ ജാസിർ ഹുസൈൻ (21), പാലക്കാട് വല്ലപ്പുഴ കുരുവട്ടൂർ വെട്ടിക്കാട്ടിൽ ഹിഷാമുദ്ധീൻ (23), പാലക്കാട് വല്ലപ്പുഴ കുരുവട്ടൂർ വെട്ടിക്കാട്ടിൽ കൊടക്കാടൻ മുഹമ്മദ് ഹസീബ് (22) എന്നിവരെയാണ് വഴിക്കടവ് പൊലീസ് ഇൻസ്‌പെക്ടർ കെ പി മിഥുൻ അറസ്റ്റ് ചെയ്തത്. വെള്ളി പുലർച്ചെയാണ് സംഭവം. തോമസും അബ്ദുൽ സലാമും ചേർന്ന് മോഷണം ആസൂത്രണംചെയ്ത് മറ്റു പ്രതികളോട് വാഹനവുമായി വരാൻ പറയുകയും മോഷണം നടത്തിയ സാധനങ്ങളുമായി പോകുംവഴിയിൽ വഴിക്കടവ് പൊലീസ് സ്റ്റേഷനിലെ നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. തോമസിനെ പിന്നീട് വഴിക്കടവുവച്ച് പിടികൂടുകയായിരുന്നു. വഴിക്കടവ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ മിഥുന്റെ നേതൃത്വത്തിൽ വഴിക്കടവ് പൊലീസ് സ്റ്റേഷൻ സീനിയർ സിവിൽ പൊലീസ് ഓഫീസർ സുജിത്, സിവിൽ പൊലീസ് ഓഫീസർമാരായ സഞ്ജു, രാജ്‌മോഹൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.










0 comments