മുസ്ലിംലീഗ് ആര്‍എസ്എസിന് കീഴടങ്ങി: പി പി സുനീര്‍

പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് സിപിഐ ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാര്‍ച്ച്
മലപ്പുറം
മുസ്ലിംലീഗ് ആര്‍എസ്എസിന് കീഴടങ്ങിയിരിക്കുകയാണെന്ന് സിപിഐ സംസ്ഥാന അസി. സെക്രട്ടറി പി പി സുനീര്‍ എംപി പറഞ്ഞു. പിഎം ശ്രീ വിഷയത്തിൽ മുസ്ലിംലീഗിന് വ്യക്തമായ നിലപാടില്ല. പ്രതിപക്ഷത്തായിരുന്നപ്പോള്‍ പദ്ധതിയെ എതിര്‍ത്ത ലീഗ് ഭരണപക്ഷത്തായപ്പോള്‍ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പറയുന്നത്. വിദ്യാഭ്യാസമേഖലയിലെ കാവിവൽക്കരണത്തെ ചെറുക്കാന്‍ ചെറുവിരലനക്കാൻ ലീഗിന് കഴിയുന്നില്ലെന്നും പി പി സുനീര്‍ പറഞ്ഞു. പിഎം ശ്രീ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ എക്സിക്യൂട്ടീവ് അംഗം സി എച്ച് നൗഷാദ് അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി എസ് സുനില്‍കുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം അജിത് കൊളാടി, ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ്, മലപ്പുറം മണ്ഡലം സെക്രട്ടറി മുസ്തഫ കൂത്രാടന്‍, ലോക്കല്‍ സെക്രട്ടറി ഷംസു കാട്ടുങ്ങല്‍ എന്നിവര്‍ സംസാരിച്ചു.









0 comments