ad
Deshabhimani

ജനവിരുദ്ധ ബജറ്റിനെതിരെ പ്രതിഷേധം

മലപ്പുറം സിവിൽസ്റ്റേഷനുമുന്നിൽ ജീവനക്കാരും അധ്യാപകരും നടത്തിയ പ്രതിഷേധം

മലപ്പുറം സിവിൽസ്റ്റേഷനുമുന്നിൽ ജീവനക്കാരും അധ്യാപകരും നടത്തിയ പ്രതിഷേധം

വെബ് ഡെസ്ക്

Published on Jun 20, 2026, 01:03 AM | 1 min read

മലപ്പുറം

ജനവിരുദ്ധ ബജറ്റിനെതിരെ ആക്ഷൻ കൗൺസിൽ ഓഫ് സ്‌റ്റേറ്റ് എംപ്ലോയീസ് ആൻഡ്‌ ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും പ്രതിഷേധിച്ചു. മുൻ സർക്കാർ പ്രഖ്യാപിച്ച ശമ്പള പരിഷ്‌ക്കരണ കമീഷന്റെ കാലാവധി പുതുക്കുന്നതിനെ കുറിച്ചോ പങ്കാളിത്ത പെൻഷനെ കുറിച്ചോ പരാമർശിക്കാതിരുന്നത് ജീവനക്കാരോടുള്ള അവ​ഗണനയാണ്. മലപ്പുറം സിവിൽ സ്റ്റേഷനിൽ നടന്ന പ്രതിഷേധ പ്രകടനം ആക്ഷൻ കൗൺസിൽ ഓഫ് സ്‌റ്റേറ്റ് എംപ്ലോയീസ് ആൻഡ്‌ ടീച്ചേഴ്സ് സംസ്ഥാന പ്രസിഡന്റ് ടി കെ എ ഷാഫി ഉദ്ഘാടനംചെയ്തു. ജില്ലാ കൺവീനർ വി കെ രാജേഷ്, കെജിഒഎ ജില്ലാ ട്രഷറർ കെ മധുസൂദനൻ, പിഎസ്‌സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി എസ് വിജോയ് രാജ്, കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി ആർ കെ ബിനു, എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് എൻ കെ ശിവശങ്കരൻ, ട്രഷറർ വി വിജിത്ത്, സി ടി ശ്രീജ, കെ ഉമേഷ്, ടി രത്നാകരൻ, പി ബാബുരാജ് എന്നിവർ സംസാരിച്ചു. പെരിന്തൽമണ്ണയിൽ കെ ഷാജി, സി ടി വിനോദ്, സി കെ വത്സൻ, കെ സുധീർബാബു, എം പ്രകാശ്, നിലമ്പൂരിൽ ഷൈജി ടി മാത്യു, കെ വേദവ്യാസൻ, കെ അനീഷ്, പൊന്നാനിയിൽ അജിത്ത് ലൂക്ക്, സന്തോഷ് കുമാർ തേറയിൽ, സി ഹരിദാസ്, കെ പി അരുൺ ലാൽ, ഖലീൽ റഹ്മാൻ, ടി ജമാലുദ്ദിൻ, തിരൂരിൽ ആക്ഷൻ കൗൺസിൽ ഓഫ് സ്‌റ്റേറ്റ് എംപ്ലോയീസ് ആൻഡ്‌ ടീച്ചേഴ്സ് ജില്ലാ ചെയർപേഴ്‌സൺ കെ സരിത, എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം വി പി സിനി, ആർ പി ബാബുരാജ്, വളാഞ്ചേരിയിൽ കെ സുനിൽകുമാർ, എം നിധീഷ്, കെ പി ശശി, മഞ്ചേരിയിൽ കെ ജിതേഷ് കുമാർ, സന്തോഷ് ഇല്ലിക്കൽ, ടി സുബീഷ്, കെ ബിന്ദു, തിരൂരങ്ങാടിയിൽ ഇ കെ അബ്ദുറഹീം, ഇ എം രവീന്ദ്രൻ, എസ് ആർ രതീഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home