Deshabhimani

പ്രതിഭകൾ 
പെയ്തിറങ്ങും

aaa
വെബ് ഡെസ്ക്

Published on Nov 28, 2026, 12:15 AM | 1 min read

സ്വന്തം ലേഖകൻ

തിരൂർ

ക്ലാസ് മുറികളുടെ ചുവരുകൾക്കപ്പുറം ജില്ലയുടെ ഭാവി പ്രതീക്ഷകൾ ഇനി സർഗാത്മകതയുടെ വിശാലലോകത്ത്‌ നിറഞ്ഞാടും. 37-ാമത് മലപ്പുറം റവന്യൂ ജില്ലാ കലോത്സവത്തിന് ശനിയാഴ്‌ച അരങ്ങുണരും. വൈകിട്ട് നാലിന് പ്രധാന വേദിയായ ഇശൽമുറ്റത്ത് മന്ത്രി എ പി അനിൽകുമാർ ഉദ്ഘാടനംചെയ്യും. സ്റ്റാർ സിങ്ങർ സീസൺ 10 സെക്കൻഡ് റണ്ണറപ്പ് തീർത്ഥ സത്യൻ മുഖ്യാതിഥിയാകും. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതിയംഗങ്ങൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ആലത്തിയൂർ കുഞ്ഞുമോൻ ഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലും 500 മീറ്റർ ചുറ്റളവിലുമായാണ് വേദികൾ ഒരുക്കിയിട്ടുള്ളത്. ജില്ലയിലെ 540 സ്കൂളുകളിൽനിന്നായി 12000 ത്തിലേറെ വിദ്യാർഥികൾ മാറ്റുരയ്ക്കും. 350 ഇനങ്ങൾ 20 വേദികളിലായാണ് അരങ്ങേറുക. ആദ്യദിനം ബാൻഡ് മേളം തിരൂർ എൻഎസ്എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കും. ആലത്തിയൂർ സ്കൂളിൽ സ്റ്റേജിതര മത്സരങ്ങൾ കൂടാതെ ഇരുള നൃത്തം, മദ്ദളം, പഞ്ചവാദ്യം, മോണോആക്ട്, മൂകാഭിനയം, ചെണ്ടമേളം, യക്ഷഗാനം, നങ്ങ്യാർകൂത്ത്, ചാക്യാർകൂത്ത്, കൂടിയാട്ടം, ഗിറ്റാർ, കഥാപ്രസംഗം, പാഠകം, വയലിൻ, ശാസ്ത്രീയ സംഗീതം എന്നിവ അരങ്ങേറും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി എ ജബ്ബാർ ഹാജി, ജില്ല പഞ്ചായത്ത് അംഗം വെട്ടം ആലിക്കോയ, ഡിഡിഇമാരായ സക്കീന മലയിൽ, ഷറഫുദ്ദീൻ കെഎഎസ്, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷബ്ന കൊളങ്കര വീട്ടിൽ, വൈസ് പ്രസിഡന്റ് ആമീൻ കരുവാനത്ത്, തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് മുജീബ് പൂളക്കൽ, പ്രോഗ്രാം കൺവീനർ കെ സരിത, പ്രിൻസിപ്പാൾ സോണിയ സി വേലായുധൻ, ഹെഡ്മാസ്റ്റർ പി സി സിദ്ധീക്കുൽ അക്ബർ, മുഹമ്മദ് അസ്ലം, കിഷോർ കൊട്ടേക്കോട്ടിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home