ad
Deshabhimani

മന്ത്രിക്ക് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ കത്ത്‌

പ്രിയദര്‍ശിനികൊണ്ട്‌
മലപ്പുറത്തിന്‌ 
പ്രയോജനമില്ല

Priyadarshini Project
വെബ് ഡെസ്ക്

Published on Jul 06, 2026, 12:21 AM | 1 min read

മലപ്പുറം

പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയിട്ടും കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകള്‍ കുറവായതിനാല്‍ ജില്ലയിലെ സ്ത്രീകള്‍ക്ക് പ്രയോജനം ലഭിക്കുന്നില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി എ ജബ്ബാര്‍ ഹാജി മന്ത്രി സി പി ജോണിന് കത്തയച്ചു. യാത്രാദുരിതം പരിഹരിക്കാൻ കൂടുതല്‍ ഓര്‍ഡിനറി ബസുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. മഞ്ചേരി – തിരൂർ, മലപ്പുറം – ആനക്കയം – പന്തല്ലൂർ – പാണ്ടിക്കാട് – നിലമ്പൂർ, മലപ്പുറം – പരപ്പനങ്ങാടി, മലപ്പുറം – കൊണ്ടോട്ടി – അരീക്കോട് റൂട്ടുകളിൽ ബസ് അനുവദിക്കണം. ജില്ലയിലെ നാല് കെഎസ്ആർടിസി ഡിപ്പോകളിലും ആവശ്യമായ ജീവനക്കാരെ നിയമിക്കണം. അരീക്കോട് പുതിയ ഡിപ്പോ സ്ഥാപിക്കണമെന്നും കത്തിലുണ്ട്. ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ അംഗീകരിച്ച പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് കത്തയച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home