പ്രവാസി സംഘം മെന്പർഷിപ്പ് *ക്യാന്പയിന് തുടക്കം

കേരള പ്രവാസി സംഘം ജില്ലാതല മെന്പർഷിപ്പ് ക്യാന്പയിൻ കാട്ടുപ്പരത്തി സുലൈമാൻ ഹാജിയ്ക്ക് അംഗത്വം നൽകി സംസ്ഥാന പ്രസിഡന്റ് ഗഫൂർ പി ലില്ലീസ് ഉദ്‌ഘാടനം ചെയ്യുന്നു
മലപ്പുറം
കേരള പ്രവാസി സംഘം മെന്പർഷിപ്പ് ക്യാന്പയിന് ജില്ലയിൽ തുടക്കം. സംസ്ഥാന പ്രസിഡന്റ് ഗഫൂർ പി ലില്ലിസ് പ്രവാസി വ്യവസായി കാട്ടുപ്പരത്തി സുലൈമാൻ ഹാജിയ്ക്ക് അംഗത്വം നൽകി ഉദ്‌ഘാടനംചെയ്‌തു.
സംസ്ഥാന കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ വി അബ്ദുൾ ഖാദർ, സി കെ കൃഷ്‌ണദാസ്, പി സൈതാലിക്കുട്ടി, ജില്ലാ സെക്രട്ടറി വി കെ റൗഫ്, ജില്ലാ പ്രസിഡന്റ് പി സി നൗഷാദ്, സംസ്ഥാന കമ്മിറ്റിയംഗം സി പി റസാഖ് എന്നിവർ സംസാരിച്ചു.









0 comments