Deshabhimani

തപാല്‍ശൃംഖല തകര്‍ക്കുന്നതിനെതിരെ പ്രക്ഷോഭം

മഞ്ചേരി ഡിവിഷനില്‍ പോസ്റ്റ് ഓഫീസുകള്‍ 12ന് അടച്ചിടും

d

തപാല്‍ശൃംഖല തകര്‍ക്കാനുള്ള നീക്കത്തിനെതിരെയുള്ള മഞ്ചേരി ഡിവിഷന്‍ സമരപ്രഖ്യാപന കൺവൻഷൻ എന്‍എഫ്പിഇ സംസ്ഥാന വൈസ് പ്രസിഡന്റ് പി വി സുധീർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 06, 2026, 12:25 AM | 1 min read

മഞ്ചേരി

പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടാനും ജീവനക്കാരുടെ തസ്തിക വെട്ടിക്കുറക്കാനും കേഡറുകൾ ലയിപ്പിക്കാനുമുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ മഞ്ചേരി ഡിവിഷന്‍ സമരപ്രഖ്യാപന കൺവൻഷൻ തീരുമാനിച്ചു. എഐജിഡിഎസ്‌യു (ഓള്‍ ഇന്ത്യ ഗ്രാമീണ്‍ ഡാക് സേവക് യൂണിയന്‍) നേതൃത്വത്തില്‍ 12ന് നടത്തുന്ന അഖിലേന്ത്യാ പണിമുടക്കിൽ ഡിവിഷനിലെ പോസ്റ്റ് ഓഫീസുകൾ അടച്ചിട്ട് ജീവനക്കാർ പങ്കെടുക്കും.

മഞ്ചേരി ഡിവിഷനിൽ കരുവമ്പ്രം വെസ്റ്റ്, പയ്യനാട്, നെല്ലിക്കുത്ത്, നറുകര, പുല്ലഞ്ചേരി, ചന്തക്കുന്ന്, കുന്നപ്പള്ളി, പൊന്ന്യാകുറിശി, ഇരവിമംഗലം, നെടിയിരുപ്പ്, മേലങ്ങാടി, ചിറയിൽ, തുറക്കൽ ഹാജിയാർപള്ളി തുടങ്ങിയ പോസ്റ്റ് ഓഫീസുകൾ നഗരസഭാ പരിധിയിലാണെന്ന കാരണത്താൽ അടച്ചുപൂട്ടാനുള്ള ശ്രമത്തിലാണ്. ഡിവിഷൻതലത്തിൽ ഒരു ഹെഡ് പോസ്റ്റ് ഓഫീസുമാത്രം മതിയെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. ഇത്തരം നീക്കത്തില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു. എന്‍എഫ്പിഇ സംസ്ഥാന വൈസ് പ്രസിഡന്റ് പി വി സുധീർ ഉദ്ഘാടനംചെയ്തു. ഇ കൃഷ്ണപ്രസാദ് അധ്യക്ഷനായി. കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി ടി രാജേഷ്, എം പ്രശാന്ത്, ടി വൈ ശ്രീശരത്ത് എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

RONALDO 02

01

print edition ബൈ ബൈ ‘സിയൂ’
Cristiano Ronaldo

02

print edition വിലക്കോടെ മടക്കം
ronaldo 01

03

print edition ഒറ്റ വികാരം, പോർച്ചുഗൽ
v d satheesan

04

print edition 1000 കോടികൂടി കടമെടുക്കുന്നു
deshabhimani section

Recommended

Deshabhimani
Home