പോക്സോ കേസ്
യൂത്ത് ലീഗ് നേതാവിനെ സംരക്ഷിച്ച് പൊലീസ്

മക്കരപ്പറമ്പ്
പോക്സോ കേസിൽ പ്രതിയായ മക്കരപ്പറമ്പ് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റിന് സംരക്ഷണമൊരുക്കി പൊലീസ്. കാച്ചിനിക്കാട് പടലംകുളങ്ങര ഇസ്മായിലി (34)നെയാണ് അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്താശചെയ്യുന്നത്. 11–കാരനോട് ലൈംഗിക അതിക്രമം നടത്തിയതിന് മങ്കട പൊലീസിലാണ് ഇയാൾക്കെതിരെ രക്ഷിതാക്കൾ പരാതി നൽകിയത്. കഴിഞ്ഞ ഒക്ടോബർ 16-നാണ് കേസിനാസ്‌പദമായ സംഭവം. പ്രതി കുട്ടിയെ സ്വന്തം ഇരുചക്രവാഹനത്തിൽ കരിമ്പനക്കുണ്ട് ക്വാറിയിലെത്തിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. എതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ച കുട്ടിയെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. രക്ഷിതാക്കളോട് കുട്ടി വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മങ്കട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ, ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ പൊലീസ് തയ്യാറായിട്ടില്ല. യൂത്ത് ലീഗ് നേതാവായ പ്രതിയെ പിടികൂടുന്നതിൽ പൊലീസ് അലംഭാവം കാണിക്കുകയാണെന്ന് രക്ഷിതാക്കളും നാട്ടുകാരും ആരോപിക്കുന്നു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സിപിഐ എം മക്കരപ്പറമ്പ് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിക്ക് രാഷ്ട്രീയ സംരക്ഷണം നൽകാൻ മുസ്ലിംലീഗ് തയ്യാറായാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സിപിഐ എം അറിയിച്ചു.









0 comments