ad
Deshabhimani

യുഡിഎഫ് സര്‍ക്കാരിനെതിരെ 
യുവജന പ്രതിഷേധം

PM Shri Project

പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തില്‍ മലപ്പുറത്ത് നടത്തിയ പ്രതിഷേധ പ്രകടനം

വെബ് ഡെസ്ക്

Published on Jun 19, 2026, 01:06 AM | 1 min read

മലപ്പുറം

ആർഎസ്എസ് അജൻഡയ്ക്ക് കീഴടങ്ങി പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ച യുഡിഎഫ് സർക്കാരിനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ പ്രതിഷേധിച്ചു. മലപ്പുറം കുന്നുമ്മലില്‍ നടത്തിയ പ്രതിഷേധ പ്രകടനം ജില്ലാ പ്രസിഡന്റ് പി ഷെബീർ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് ട്രഷറർ വി വൈ ഹരികൃഷ്ണപാൽ അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി സി ഇല്യാസ്, ജില്ലാ കമ്മിറ്റിയംഗം സി കെ വിബീഷ്, ബ്ലോക്ക് സെക്രട്ടറി കെ ശരത്ത് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home