Deshabhimani

കൃഷിയിടത്തിൽ പാഡി ആർട്ടൊരുക്കി കർഷകൻ

പാടത്തിന്‌ നടുവിലൊരു ഹൃദയം

s

കാട്ടുപാടത്ത് ഒരുക്കിയ പാഡി ആർട്ട്

avatar
കെ കെ രാമകൃഷ്ണൻ

Published on Nov 13, 2026, 12:00 AM | 1 min read

വേങ്ങര

പറപ്പൂർ കാട്ടുപാടത്തെ നെൽകൃഷി ആദ്യം കാണുന്നവർക്ക്‌ ചെറിയൊരു സംശയം തോന്നും. നിറയെ പച്ചവിരിഞ്ഞ്‌ നിൽക്കുന്ന പാടത്തിന്‌ നടുവിൽ ചെറിയൊരുഭാഗം കറുപ്പും വയലറ്റും. അതിനും നടുവിൽ വേറൊരു പച്ചപ്പ്‌. ഒന്നുകൂടി കണ്ണോടിച്ചാൽ ആ സംശയം ക‍ൗതുകത്തിലേക്ക്‌ വഴിമാറും. ചെറിയൊരു ഹൃദയമാണത്‌. പറപ്പൂർ കാട്ടുപാടത്തെ കർഷകനായ കുറ്റിക്കാട്ടിൽ മുഹമ്മദ് (64) ഒരുക്കിയ പാഡി ആർട്ടാണ്‌ കാഴ്‌ചക്കാർക്ക്‌ ക‍ൗതുകമൊരുക്കുന്നത്‌. നെൽപ്പാടങ്ങളിൽ വ്യത്യസ്ത നിറങ്ങളിലുള്ള നെൽവിത്തുകൾ നിശ്ചിത രീതിയിൽ നട്ടുപിടിപ്പിച്ച് ചിത്രങ്ങളും രൂപങ്ങളും ഡിസൈനുകളും സൃഷ്ടിക്കുന്ന കലയാണ് പാഡി ആർട്ട്. നെൽകൃഷിയിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനും അപൂർവ വിത്തിനങ്ങളെ പരിചയപ്പെടുത്താനും കർഷകരിൽ പുതിയ പരീക്ഷണങ്ങൾ പ്രോത്സാഹിപ്പിക്കാനുമാണ് ഈ കലാ കൃഷി ആരംഭിച്ചത്‌. മുഹമ്മദ്‌ തന്റെ നെൽപ്പാടത്തും ഇതൊന്ന്‌ പരീക്ഷിക്കുകയായിരുന്നു.

മഹാരാഷ്ട്രയിൽനിന്നുള്ള അപൂർവ നെൽവിത്തിനമായ ‘നസർ ബാത്ത്' ആണ് ചിത്രരചനയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ ഇലകൾക്ക് കറുപ്പ് കലർന്ന തവിട്ട്, വയലറ്റ് നിറങ്ങളാണുള്ളത്. ഈ കറുപ്പ് കലർന്ന പർപ്പിൾ നിറത്തിലുള്ള നെൽച്ചെടികളും സാധാരണ പച്ച നെൽച്ചെടികളും തമ്മിലുള്ള മനോഹരമായ നിറവ്യത്യാസമാണ് നെൽപ്പാടത്തെ വലിയ കാൻവാസാക്കി മാറ്റുന്നത്. ഇവിടെ കറുത്ത പ്രതലത്തിൽ പച്ച ലൗ ചിഹ്നമാണ് കൊടുത്തത്. ഏക്കർ കണക്കിന് കൃഷിയുള്ള മുഹമ്മദ് അര ഏക്കറിലാണ് ‘നസർ ബാത്ത്' കാൻവാസ്‌ ഒരുക്കിയിരിക്കുന്നത്‌.

​കറുത്ത നിറമുള്ള ‘നസർ ബാത്ത്' അരി പ്രതിരോധ ശേഷി വർധിപ്പിക്കാനും പ്രമേഹത്തിനും ചീത്ത കൊളസ്ട്രോൾ നിയന്ത്രിക്കാനും സഹായകരമാണ്. വിത്തിന് 300 രൂപ വരെയാണ്‌ വില. ചെറുപ്പംമുതലേ കർഷകനായ മുഹമ്മദ് ഇടയ്‌ക്ക്‌ പ്രവാസിയായി. വീണ്ടും നാട്ടിലെത്തി 20 വർഷമായി വീണ്ടും കൃഷിപ്പണിയിലാണ്.


asമുഹമ്മദ്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home