ഡിപിഎം ഓഫീസിലേക്ക് ആശ പ്രവർത്തകരുടെ ഉജ്വല മാർച്ച്

വിവിധ ആവശ്യങ്ങളുന്നയിച്ച് ആശാ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ആശാപ്രവർത്തകർ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച്
മലപ്പുറം
ആശാ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ആശാ പ്രവർത്തകരെ ദുരിതത്തിലാക്കുന്ന കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ തീരുമാനങ്ങൾ പിൻവലിക്കുക, ഫോൺ അലവൻസ് 500 രൂപയാക്കുക, ഇൻസെന്റീവ് വെട്ടിച്ചുരുക്കുന്നതും അധികഭാരം അടിച്ചേൽപ്പിക്കുന്നതും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. സിഐടിയു ജില്ലാ പ്രസിഡന്റ് കെ പി അനിൽ ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ടി ലളിത അധ്യക്ഷയായി.
ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കെ പി വിജയ, യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി വി പി ഭവിത, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പി അജിത, രാഗിണി, റസിയ ഹംസത്ത്, പുഷ്പലത, ജില്ലാ വൈസ് പ്രസിഡന്റ് പി സുനിത എന്നിവർ സംസാരിച്ചു.
ആശാ വർക്കേഴ്സ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് സിന്ധു സോളി സ്വാഗതവും ജില്ലാ ട്രഷറർ ഇ ശോഭന നന്ദിയും പറഞ്ഞു.







0 comments