ആഘോഷമാക്കാം ആധിയില്ലാതെ

കോട്ടക്കുന്ന് റേഷൻ കടയിൽനിന്ന് സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വാങ്ങിയ മമ്മാത്തുവിന്റെ സന്തോഷം
സ്വന്തം ലേഖിക മലപ്പുറം തിരുവോണം കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് ഓരോ മലയാളിയും. വിപണിയിലെ വില പ്രതിസന്ധിയാകുമ്പോൾ കരുതലേകി സർക്കാരും കൂടെയുണ്ട്. വിലക്കുറവിന്റെ വിപണിയ്ക്ക് ഒപ്പം അർഹരായവർക്ക് അവശ്യസാധനങ്ങളുടെ സൗജന്യ കിറ്റും ലഭ്യമാക്കിയാണ് നടപടി. എഎവൈ റേഷൻ കാർഡുകാർക്കും (മഞ്ഞ കാർഡ്) ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമാണ് കിറ്റ് നൽകുന്നത്. ജില്ലയിലെ ഏഴ് താലൂക്കിലായി 50,769 കിറ്റുകളാണ് വിതരണംചെയ്യുന്നത്. സപ്ലൈകോ ഒൗട്ട്‌ലെറ്റുകളിൽ പാക്ക് ചെയ്‌ത കിറ്റുകളാണ് റേഷൻ കടകൾ മുഖേന വിതരണംചെയ്യുന്നത്. തുണിസഞ്ചിയും 14 അവശ്യസാധനങ്ങളും ഉൾപ്പെടെയുള്ള കിറ്റാണ് അർഹരുടെ കൈകളിലെത്തുന്നത്. പഞ്ചസാര (ഒരുകിലോ), വെളിച്ചെണ്ണ (അര ലിറ്റർ), തുവരപ്പരിപ്പ് (250 ഗ്രാം), ചെറുപയർ പരിപ്പ് (250 ഗ്രാം), വൻപയർ (250 ഗ്രാം), കശുവണ്ടി (50 ഗ്രാം), മിൽമ നെയ്യ് (50 ഗ്രാം), ശബരി ഗോർഡ് ടീ (250 ഗ്രാം), ശബരി പായസം മിക്സ് (200 ഗ്രാം), സാമ്പാർപൊടി (100 ഗ്രാം), മുളകുപൊടി (100 ഗ്രാം), മഞ്ഞൾപ്പൊടി (100 ഗ്രാം), മല്ലിപ്പൊടി (100 ഗ്രാം), ഉപ്പ് (ഒരുകിലോ), എന്നിവയടങ്ങിയതാണ് കിറ്റ്.









0 comments