Deshabhimani

പരേതയുടെ കുടുംബത്തെ അപമാനിച്ചു

വനിതാലീഗ് നേതാവിന്റെ ഭര്‍ത്താവ് മാപ്പുപറഞ്ഞു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Nov 13, 2026, 12:00 AM | 1 min read

മലപ്പുറം

പള്ളിക്കരയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കൂറ്റനാട് തണ്ണീർകോട് സ്വദേശിനി, അന്തരിച്ച മേലേപ്പുറത്ത് പ്രേമലതയുടെ കുടുംബാംഗങ്ങളെ അപമാനിച്ച വനിതാ ലീഗ് നേതാവിന്റെ ഭര്‍ത്താവ് മാപ്പുപറഞ്ഞു. വനിതാ ലീഗ് നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന സുഹറ മമ്പാടിന്റെ ഭര്‍ത്താവും പള്ളിക്കര ഖദീജ പള്ളിക്കമ്മിറ്റി പ്രസിഡന്റുമായ എ വി അബ്‌ദ്രുവാണ് ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലെത്തി പരസ്യമായി ഖേദം പ്രകടിപ്പിച്ചത്. അര്‍ബുദ ബാധിതയായ പ്രമേലത ചൊവ്വാഴ്ച തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് അന്തരിച്ചത്. ഇവരുടെ ആഗ്രഹപ്രകാരം വാടകവീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കാന്‍ കുടുംബം തീരുമാനിച്ചു. മൃതദേഹം കുളിപ്പിക്കാനുള്ള ഒരുക്കം വീട്ടില്‍ നടക്കുന്നതിനിടെ സുഹറ മമ്പാടെത്തി തൊട്ടടുത്തുള്ള പള്ളിയില്‍ സൗകര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു. കുടുംബം ആദ്യം വിസമ്മതിച്ചെങ്കിലും നിര്‍ബന്ധിച്ചതോടെ വഴങ്ങി. പള്ളിയില്‍നിന്ന് മൃതദേഹം കുളിപ്പിച്ചശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ചടങ്ങുകള്‍ക്ക് ശേഷം പൊന്നാനി പൊതുശ്മശാനത്തില്‍ സംസ്കരിച്ചു.

എന്നാല്‍‌, പിറ്റേന്ന് മലയാള മനോരമ പത്രത്തില്‍ കുടുംബത്തിന്റെ സമ്മതമില്ലാതെ മതസൗഹാര്‍ദത്തിന്റെ മാതൃകയായി വാര്‍ത്ത പ്രസിദ്ധീകരിച്ചു. ചില ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ എ വി അബ്‌ദ്രു പ്രേമലതയുടെ കുടുംബത്തെ അപമാനിക്കുകയുംചെയ്തു. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുടുംബമായിരുന്നുവെന്ന തരത്തിലായിരുന്നു പ്രചാരണം. ഇതോടെയാണ് പ്രേമലതയുടെ ഭര്‍ത്താവ് സഹദേവന്‍ ചങ്ങരംകുളം പൊലീസില്‍ മാനനഷ്ടത്തിന് പരാതി നല്‍കിയത്. ഭര്‍ത്താവിന്റെ ജോലിയാവശ്യാര്‍ഥമാണ് കുടുംബം ചങ്ങരംകുളത്ത് വാടകയ്ക്ക് താമസിക്കുന്നതെന്നും ഇവര്‍ക്ക് തണ്ണീർകോട് വീടുണ്ടെന്നും ബന്ധു പറഞ്ഞു. സംഭവം വിവാദമായതോടെയാണ് അബ്‌ദ്രു മാപ്പുപറഞ്ഞത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home