Deshabhimani

സകുറ സയൻസ് എക്സ്ചേഞ്ച് പ്രോഗ്രാം

കലിക്കറ്റ് സർവകലാശാല 
ഗവേഷക സംഘം ജപ്പാനിൽ

Japan Science and Technology Agency

ജപ്പാൻ സയൻസ് ആൻഡ് ടെക്നോളജി ഏജൻസിയുടെ സകുറ സയൻസ് എക്സ്ചേഞ്ച് പ്രോഗ്രാമിൽ പങ്കെടുക്കാൻ കലിക്കറ്റ് സർവകലാശാല ബോട്ടണി വിഭാഗം പ്രൊഫ. ജോസ് ടി പുത്തൂരിന്റെ നേതൃത്വത്തിലെത്തിയ സംഘം ഒകയാമ സർവകലാശാലയിലെ എമിററ്റസ് പ്രൊഫസർ യുചിരോ തകാഷിയോടൊപ്പം

വെബ് ഡെസ്ക്

Published on Oct 09, 2026, 01:09 AM | 1 min read

തേഞ്ഞിപ്പലം

ജപ്പാൻ സയൻസ് ആൻഡ്‌ ടെക്നോളജി ഏജൻസിയുടെ (ജെഎസ്ടി) ധനസഹായത്തോടെ സംഘടിപ്പിക്കുന്ന സകുറ സയൻസ് എക്സ്ചേഞ്ച് പ്രോഗ്രാമിൽ പങ്കെടുക്കാൻ കലിക്കറ്റ് സർവകലാശാല ബോട്ടണി വിഭാഗം പ്രൊഫ. ജോസ് ടി പുത്തൂരിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം ജപ്പാനിലെത്തി. ഒക്ടോബർ 11വരെയാണ് പരിപാടി. ഒകയാമ സർവകലാശാലയിലെ എമിററ്റസ് പ്രൊഫസർ യുചിരോ തകാഷിയുടെ ആതിഥേയത്വത്തിലാണ് പ്രോഗ്രാം. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ശാസ്ത്രീയ വിനിമയവും ഗവേഷണ സഹകരണവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗവേഷണ മേഖലയിലെ വിവിധ സ്ഥാപനങ്ങൾ സംഘം സന്ദർശിക്കുകയും ജാപ്പനീസ് ഗവേഷകരുമായി ശാസ്ത്രീയ ആശയവിനിമയം നടത്തുകയും ചെയ്യും. പ്രൊഫ. ജോസ് ടി പുത്തൂരിനൊപ്പം ഗവേഷകരായ എം ജോയൽ ജോയ്, ദിയ ആൻ മരിയ, എൻ ശ്വേത, വി പി ചൈതന്യ, ബിരുദാനന്തര വിദ്യാർഥികളായ ലിറ്റ്ന ജോസ്, ജി ആദിത്യ, നന്ദന എന്നിവരാണ് സംഘത്തിലുള്ളത്. സസ്യങ്ങളിലെ സമ്മർദശാസ്ത്രം, സസ്യ- സൂക്ഷ്മജീവി പരസ്പരബന്ധം, സുസ്ഥിര വിള ഉല്‍പ്പാദനം, സസ്യശാസ്ത്രത്തിലെ നൂതന സാങ്കേതികവിദ്യകളുടെ പ്രയോഗം തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും ചർച്ചകൾ നടക്കുന്നത്. പ്രൊഫ. ജോസ് ടി പുത്തൂർ, ഗവേഷകരായ എം ജോയൽ ജോയ്, ദിയ ആൻ മരിയ എന്നിവർ ഗവേഷണ വിഷയങ്ങൾ അവതരിപ്പിക്കും. കലിക്കറ്റ് സർവകലാശാലയും ജാപ്പനീസ് ഗവേഷണ സ്ഥാപനങ്ങളും തമ്മിലുള്ള ഭാവി അക്കാദമിക -ഗവേഷണ സഹകരണങ്ങൾ ശക്തിപ്പെടുത്താനും പരിപാടി സഹായകമാകും. സംഘം ജപ്പാനിലെ ക്യോട്ടോ സർവകലാശാലയും സന്ദർശിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home