അന്റാർട്ടിക്ക പര്യവേഷണത്തിൽ റിജോയ് റെബെല്ലോക്ക് രണ്ടാമൂഴം

റിജോയ് റെബെല്ലോ
കളമശേരി
കൊച്ചി സർവകലാശാല അന്തരീക്ഷ റഡാർ ഗവേഷണ കേന്ദ്രത്തിലെ (അകാർ) പ്രോജക്ട് സയന്റിസ്റ്റ് റിജോയ് റെബെല്ലോയെ അന്റാർട്ടിക്കയിലേക്കുള്ള 46–-ാമത് ഇന്ത്യൻ ശാസ്ത്ര പര്യവേഷണസംഘത്തിലേക്ക് തെരഞ്ഞെടുത്തു. 37–-ാമത് ഇന്ത്യൻ പോളാർ പര്യവേഷണത്തിലും അദ്ദേഹം അംഗമായിരുന്നു. റിജോയ് റെബെല്ലോ ഗോവയിലെ നാഷണൽ പോളാർ ആൻഡ് ഓഷ്യൻ റിസർച്ച് സെന്ററിൽ 23ന് പര്യവേഷണസംഘത്തോടൊപ്പം ചേരും.
ദക്ഷിണാഫ്രിക്കയിലെ കേപ്ടൗൺ വഴി ഡിസംബർ ആറിന് അന്റാർട്ടിക്കയിലെ മൈത്രി ഗവേഷണകേന്ദ്രത്തിലെത്തും. മൈത്രി ഗവേഷണകേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുള്ള 'മൂവബിൾ അറ്റ്മോസ്ഫെറിക് റഡാർ ഫോർ അന്റാർട്ടിക്ക' എന്ന വിൻഡ് പ്രൊഫൈലർ റഡാറിന്റെ കാലിബ്രേഷനും അറ്റകുറ്റപ്പണികളുമാണ് റിജോയ് റെബെല്ലോയുടെ ചുമതല. ഫെബ്രുവരി 15ന് സംഘം ഇന്ത്യയിൽ തിരിച്ചെത്തും. കുസാറ്റ് ഇലക്ട്രോണിക്സ് വകുപ്പിലെ പ്രൊഫസർ ഡോ. ബിനു പോളിന്റെയും അകാർ ഡയറക്ടർ ഡോ. എസ് അഭിലാഷിന്റെയും മാർഗനിർദേശത്തിലാണ് റിജോയ് റെബെല്ലോ ഗവേഷണം നടത്തുന്നത്. പള്ളുരുത്തി സ്വദേശിയാണ്.








0 comments