Deshabhimani

പ്രവാസി ദ്രോഹനയം: 
കലക്ടറേറ്റ്‌ മാർച്ചും ധർണയും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്  കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി ചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി ചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 20, 2026, 02:29 AM | 1 min read

കോഴിക്കോട് വിവിധ ആവശ്യങ്ങളുന്നയിച്ച്‌ പ്രവാസികൾ കലക്ടറേറ്റിലേക്ക്‌ മാർച്ച്‌ നടത്തി. സർക്കാരിന്റെ പ്രവാസി ദ്രോഹനയങ്ങൾ അവസാനിപ്പിക്കുക, നാല് മാസത്തെ പെൻഷൻ കുടിശ്ശിക വിതരണം ചെയ്യുക, പ്രവാസി ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കുക, ലോക കേരളസഭ പുനഃസ്ഥാപിക്കുക, നിർത്തിവെച്ച പ്രവാസി സാന്ത്വന പദ്ധതികൾ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിലാണ്‌ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചത്‌. സംസ്ഥാന എക്സി. അംഗം പി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ കെ ശങ്കരൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ദേവിക സംസാരിച്ചു. ജില്ലാ സെക്രട്ടറി സി വി ഇക്‌ബാൽ സ്വാഗതവും ഇ‍ൗസ അഹമ്മദ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home