ad
Deshabhimani

"ഡ്രീം ഫൈനലി'ല്‍ ബ്രസീല്‍

"Dream Final –26"

ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായി മലപ്പുറം കോട്ടപ്പടി സ്റ്റേഡ‍ിയത്തില്‍ നടത്തിയ ബ്രസീല്‍ – അര്‍ജന്റീന ഡ്രീം ഫൈനലില്‍ ക്യാപ്റ്റന്മാരായ സി കെ വിനീതും അനസ് എടത്തൊടികയും താരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നു

വെബ് ഡെസ്ക്

Published on Jun 08, 2026, 12:22 AM | 1 min read

മലപ്പുറം

ഫുട്ബോള്‍ ലോകകപ്പിന് മുന്നോടിയായി മലപ്പുറം നഗരസഭാ നേതൃത്വത്തില്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍, ഐഎസ്എല്‍, ഐ ലീഗ് താരങ്ങളെ ഉള്‍പ്പെടുത്തി കോട്ടപ്പടി സ്റ്റേഡിയത്തില്‍ സൗഹൃദ ഫുട്ബോള്‍ മത്സരം "ഡ്രീം ഫൈനല്‍ –26' സംഘടിപ്പിച്ചു. കേരള ബ്ലാസ്റ്റേഴ്സ് മുന്‍ താരം സി കെ വിനീത് ക്യാപ്റ്റനായ ബ്രസീല്‍ ടീമും ഇന്ത്യന്‍ കുപ്പായത്തില്‍ തിളങ്ങിയ അനസ് എടത്തൊടിക ക്യാപ്റ്റനായ അര്‍ജന്റീന ടീമും ഏറ്റുമുട്ടി. 2–1ന് ബ്രസീല്‍ ടീം വിജയിച്ചു. നിറഞ്ഞുകവിഞ്ഞ ആരാധകര്‍ക്കുമുമ്പില്‍ പഴയപ്രതാപം വീണ്ടെടുത്താണ് താരങ്ങള്‍ പന്തുതട്ടിയത്. പ്രശാന്ത് മോഹന്‍, ആഷിക് കുരുണിയന്‍, റിനോ ആന്റോ, എന്‍ പി പ്രദീപ്, ടി പി രഹനേഷ്, മഷ്ഹൂര്‍ ഷെരീഫ്, വി പി സുഹൈര്‍ തുടങ്ങിയവര്‍ കളിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ അഡ്വ. വി റിന്‍ഷ മത്സരം ഉദ്ഘാടനംചെയ്തു. വൈസ് ചെയര്‍മാന്‍ ജിതേഷ് എം അനില്‍ അധ്യക്ഷനായി. നഗരസഭാംഗം എം കെ അനില്‍കുമാര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home