Deshabhimani

ദേശീയ ശാസ്ത്രവേദിയിലേക്ക് ഡോ. അനൂപ് ദാസ്

anoop das
വെബ് ഡെസ്ക്

Published on Oct 26, 2026, 03:13 PM | 1 min read

നിലമ്പൂർ : ദേശീയതലത്തിൽ ഇരട്ട അംഗീകാരം നേടി എംഇഎസ് അസ്മാബി കോളേജ് സുവോളജി വിഭാഗം മേധാവിയും എംഇഎസ് മമ്പാട് കോളേജിലെ ഗവേഷണ മാർഗദർശകനുമായ ഡോ. കെ എസ് അനൂപ് ദാസ്. ഗുജറാത്ത് ഇക്കോളജി സൊസൈറ്റിയുടെ രണ്ടു ലക്ഷം രൂപയുടെ ഹസ്മുഖ് ഷാ സ്മാരക പരിസ്ഥിതി പുരസ്കാരം 2026ന്റെ അന്തിമ പട്ടികയിൽ ഡോ. അനൂപ് ദാസ് ഇടംനേടി.


ഐഐടികൾ, ടാറ്റാ അടിസ്ഥാന ഗവേഷണ സ്ഥാപനം (ടിഐഎഫ്ആർ), ശാസ്ത്ര-വ്യവസായ ഗവേഷണ കൗൺസിലിന്റെ ദേശീയ പരിസ്ഥിതി എൻജിനീയറിങ് ഗവേഷണ സ്ഥാപനം (സിഎസ്ഐആർ–നീരി) തുടങ്ങിയ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്കൊപ്പമാണ് അനൂപ് ഫൈനലിസ്റ്റായത്. എംഇഎസ് അസ്മാബിയാണ് പട്ടികയിൽ ഇടംനേടിയ ഏക കോളേജ്.


ഒക്ടോബർ 27 മുതൽ 29 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ദേശീയ ശാസ്ത്ര-സാങ്കേതിക സമ്മേളനമായ എസ്റ്റിക് 2026-ലേക്കും അനൂപിന് ക്ഷണം ലഭിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് മുഖേനയാണ് ക്ഷണം ലഭിച്ചത്. വ്യവസ്ഥാ ജീവശാസ്ത്രവും കൃത്രിമ ജീവശാസ്ത്രവും എന്ന വിഭാഗത്തിലാണ് പങ്കെടുക്കുക. മൂന്ന് നോബൽ പുരസ്കാര ജേതാക്കൾ ഉൾപ്പെടെയുള്ള പ്രമുഖ ശാസ്ത്രജ്ഞരുമായി സംവദിക്കാനും ഗവേഷണ സഹകരണങ്ങൾക്ക് വഴിയൊരുക്കാനും സമ്മേളനം അവസരമൊരുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home