Deshabhimani

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌

ഉണർന്നു അറിവിൻ മുറ്റം

Deshabhimani Aksharamuttam Talent Fest
വെബ് ഡെസ്ക്

Published on Oct 10, 2026, 12:34 AM | 1 min read

മലപ്പുറം

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ 15-–ാം സീസൺ ഉപജില്ലാതല മത്സരം ശനിയാഴ്‌ച. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിൽ നടന്ന ക്വിസ്‌ മത്സരത്തിൽ എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ്‌ ഉപജില്ലാ മത്സരത്തിനെത്തുക. ജനപ്രതിനിധികളും സാമൂഹ്യ, സാംസ്‌കാരിക, സാഹിത്യ മേഖലകളിലെ പ്രമുഖരും ടാലന്റ്‌ ഫെസ്‌റ്റ്‌ ഉദ്‌ഘാടനം ചെയ്യും. രാവിലെ ഒമ്പതിന്‌ രജിസ്‌ട്രേഷൻ ആരംഭിക്കും. പത്തിന്‌ മത്സരം തുടങ്ങും. ടാലന്റ്‌ ഫെസ്‌റ്റിന്റെ ഭാഗമായുള്ള പ്രസംഗമത്സരവുമുണ്ടാകും. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്ക്‌ ഒറ്റ വിഭാഗമായാണ്‌ പ്രസംഗമത്സരം. ഉപജില്ലാ മത്സരത്തിൽ വിജയികളാകുന്നവർക്ക്‌ ക്യാഷ്‌ അവാർഡും മെമെന്റോയും ലഭിക്കും. ജില്ലാ മത്സരം 25ന്‌ മഞ്ചേരി ഗവ. ബോയ്‌സ്‌ ഹയർ സെക്കൻഡറി സ്‌കൂളിലാണ്‌. ഉപജില്ലയും മത്സരകേന്ദ്രങ്ങളും: മലപ്പുറം– ഗവ. ഗേള്‍സ് എച്ച്എസ്എസ് മലപ്പുറം, മഞ്ചേരി – എസ്എച്ച്എംജിവിഎച്ച്എസ്എസ് എടവണ്ണ, അരീക്കോട് – ഗവ. എംയുപിഎസ് അരീക്കോട്, മേലാറ്റൂര്‍– ആര്‍എംഎച്ച്എസ്എസ് മേലാറ്റൂര്‍, വണ്ടൂര്‍– വിഎംസി ഗവ. എച്ച്എസ്എസ് വണ്ടൂര്‍, നിലമ്പൂര്‍– ഗവ. എംവിഎച്ച്എസ്എസ് നിലമ്പൂര്‍, മങ്കട– തരകന്‍ എച്ച്എസ്എസ് അങ്ങാടിപ്പുറം, പെരിന്തല്‍മണ്ണ ഗവ. എച്ച്എസ്എസ് പുലാമന്തോള്‍, കുറ്റിപ്പുറം – ഗവ. ഗേള്‍സ് എച്ച്എസ്എസ് വളാഞ്ചേരി, എടപ്പാള്‍– ഗവ. എംയുപിഎസ് എടപ്പാള്‍, അംശകച്ചേരി, പൊന്നാനി– എവിഎച്ച്എസ്എസ് പൊന്നാനി, തിരൂര്‍– ഗവ. ബോയ്സ് എച്ച്എസ്എസ് തിരൂര്‍, താനൂര്‍– ഗവ. എല്‍പിഎസ് കെപുരം, പരപ്പനങ്ങാടി– എംവിഎച്ച്എസ്എസ് അരിയല്ലൂര്‍, വേങ്ങര – ഗവ. വിഎച്ച്എസ്എസ് (ബോയ്സ്) വേങ്ങര, കൊണ്ടോട്ടി– ഗവ. എംയുപിഎസ് ചിറയില്‍, കിഴിശ്ശേരി– ഗവ. എല്‍പിഎസ് കിഴിശ്ശേരി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home