ഇന്ന് ലോക ഫോട്ടോഗ്രഫി ദിനം
ഓരോ ചിത്രത്തിലുമുണ്ട് ഒരായിരം കഥകൾ

സുരേഷ് കാമിയോ
വിനോദ് തലപ്പള്ളി
Published on Aug 19, 2026, 12:16 AM | 1 min read
തിരൂർ
ഇരുളും വെളിച്ചവും സമന്വയിപ്പിച്ച് ജീവസ്സുറ്റ ദൃശ്യങ്ങൾ പകർത്തി ഫോട്ടോഗ്രഫിയിൽ പുരസ്കാര പെരുമഴയുമായി സുരേഷ് കാമിയോ. കാമറക്കണ്ണിലൂടെ ദൃശ്യങ്ങളെ ജീവസ്സുറ്റതാക്കുകയാണ് തിരൂർ പുല്ലൂർ സ്വദേശിയായ സുരേഷ് കാമിയോ. വിവാഹ ഫോട്ടോഗ്രഫി രംഗത്ത് വേറിട്ട ശൈലികൊണ്ട് ശ്രദ്ധേയനായ സുരേഷ്, സാധാരണ നിമിഷങ്ങളെപ്പോലും അതിമനോഹരമായ ഓർമച്ചിത്രങ്ങളാക്കി മാറ്റുന്നതിൽ വിദഗ്ധനാണ്. സാങ്കേതിക മികവും ഭാവനാത്മകതയും സമന്വയിക്കുന്ന ഫ്രെയിമുകളിലൂടെ ചുരുങ്ങിയ കാലംകൊണ്ടുതന്നെ ഫോട്ടോഗ്രഫിയിൽ മുൻനിരയിൽ എത്തി. സംസ്ഥാന സർക്കാരിന്റെ മികച്ച ഫോട്ടോഗ്രാഫർക്കുള്ള അവാർഡ് മൂന്നുതവണ നേടി. നിരവധി ദേശീയ അവാർഡുകൾക്കും അർഹനായി. ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഉൾപ്പെടെ വിവിധ സംഘടനകളുടെ സംസ്ഥാനതലത്തിലുള്ള നിരവധി പുരസ്കാരങ്ങളും തേടിയെത്തി. കോവിഡിനെ അതിജീവിച്ച ജീവിതവും ഡിജിറ്റൽ ജീവിതവുമടക്കമുള്ള ഫോട്ടോകൾ വലിയ ശ്രദ്ധയാകർഷിച്ചിരുന്നു. അധ്യാപികയായ സൗമ്യയാണ് ഭാര്യ. ഹേഗ ലക്ഷ്മി, ആര്യൻ സുരേഷ് എന്നിവർ മക്കളാണ്.










0 comments