ad
Deshabhimani

ഇ എം എസിന്റെ ലോകം ദേശീയ സെമിനാർ സംഘാടക സമിതിയായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 08, 2026, 11:24 PM | 1 min read

അരീക്കോട്

ഇ എം എസിന്റെ ലോകം ദേശീയ സെമിനാറിന് സംഘാടക സമിതി രൂപീകരിച്ചു. ജൂൺ 13, 14 തീയതികളിൽ സൺ സിറ്റി ഓഡിറ്റോറിയത്തിലാണ് സെമിനാർ. അരീക്കോട് സൺ സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം പ്രൊഫ. എം എം നാരായണൻ ഉദ്ഘാടനംചെയ്തു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി വി പി അനിൽ, സെക്രട്ടറിയറ്റ് അംഗങ്ങളായ വി ശശികുമാർ, വി എം ഷൗക്കത്ത്, കെ പി അനിൽ, ബി മുഹമ്മദ് റസാക്ക്, വി രമേശൻ, കെ പി സുമതി, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി കെ അബ്ദുള്ള നവാസ്, കെ ഭാസ്‌കരൻ, ഇ പത്മാക്ഷൻ, ടി രവീന്ദ്രൻ, പി ഷബീർ, കെ മജ്നു, അഡ്വ. കെ ഫിറോസ് ബാബു, എന്നിവർ സംസാരിച്ചു. എൻ കെ ഷൗക്കത്തലി സ്വാഗതവും അഡ്വ. കിഴിശ്ശേരി പ്രഭാകരൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: യു ഷറഫലി (ചെയർമാൻ), വി എം ഷൗക്കത്ത് (ജനറൽ കൺവീനർ), കെ ഭാസ്‌കരൻ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home