അദീബ് അഹമ്മദ് വാൾ സ്ട്രീറ്റ് ജേർണൽ സിഇഒ കൗൺസിലിൽ

കൊച്ചി : ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടര്‍ അദീബ് അഹമ്മദ് വാൾ സ്ട്രീറ്റ് ജേർണൽ ലീഡർഷിപ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലുള്ള സിഇഒ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ലണ്ടനിൽ നടന്ന സിഇഒ കൗൺസിൽ ഉച്ചകോടിയിലാണ് നിയമനം പ്രഖ്യാപിച്ചത്.
ബിസിനസ് ലോകത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്ന അവസരങ്ങളെയും വെല്ലുവിളികളെയുംകുറിച്ചുള്ള ആഗോള സിഇഒമാരുടെ ചർച്ചകളിൽ പങ്കാളികളാകാന്‍ ഇദ്ദേഹത്തിന് അവസരം ലഭിക്കും. ഗൾഫ്, ഇന്ത്യ, ഏഷ്യ-–പസിഫിക് മേഖലകളിലാണ് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് വിവിധ ധന സേവനങ്ങള്‍ ലഭ്യമാക്കുന്നത്.










0 comments