വിദേശമദ്യവുമായി പിടിയിൽ

അബ്ദുറഹ്മാൻ
കൊണ്ടോട്ടി
വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പിൽനിന്ന് കടത്തിയ പത്ത് ലിറ്റർ വിദേശമദ്യവുമായി മുൻ സിബിഐ കേസിലെ പ്രതി പിടിയിൽ. തിങ്കളാഴ്ച അർധരാത്രിയോടെ കരിപ്പൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് കരിപ്പൂർ പറമ്പാട്ട് പള്ളിയാളി അബ്ദുറഹ്മാൻ (പൈതൽ– 45) പിടിയിലായത്. വാഹനത്തിന്റെ സീറ്റുകൾക്കിടയിലാണ് 17 മദ്യക്കുപ്പികൾ സൂക്ഷിച്ചിരുന്നത്.
അനധികൃത വിൽപ്പനക്കായി സൂക്ഷിച്ചവയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പരിശോധനയ്‌ക്കിടെ ഇയാളുടെ സഹായികൾ എത്തുകയും പൊലീസ് ഉദ്യോഗസ്ഥരുടെ ഇരുചക്രവാഹനങ്ങൾ നശിപ്പിക്കുകയുംചെയ്‌തതായും പരാതിയുണ്ട്.
2005ൽ കരിപ്പൂരിൽ നടന്ന സിബിഐ റെയ്ഡുമായി ബന്ധപ്പെട്ട കേസിലും 2023ലെ മറ്റൊരു ക്രിമിനൽ കേസിലും പ്രതിയാണ് അബ്ദുറഹ്‌മാൻ.









0 comments