Deshabhimani

വിരമിച്ച അങ്കണവാടി ജീവനക്കാർ പ്രതിഷേധിച്ചു

s

റിട്ടയേർഡ് അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ഗ്രൂപ്പ്‌ ജില്ലാകമ്മിറ്റി നേതൃത്വത്തിൽ മലപ്പുറം അർബൻ പ്രൊജക്ടിന്‌ മുന്നിൽ നടന്ന സമരം ജില്ലാ സെക്രട്ടറി പി കെ പ്രഭാവതി ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 13, 2026, 12:00 AM | 1 min read

മലപ്പുറം

പെൻഷൻ വർധനവ്‌ നടപ്പാക്കുക, അനുവദിച്ച ഗ്രാറ്റുവിറ്റി തുക ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ റിട്ടയേർഡ് അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ഗ്രൂപ്പ്‌ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ വിരമിച്ച അങ്കണവാടി ജീവനക്കാർ പ്രതിഷേധ സമരം നടത്തി. ഐസിഡിഎസ്‌ മലപ്പുറം അർബൻ പ്രൊജക്ടിന്‌ മുന്നിൽ നടത്തിയ പ്രതിഷേധ സമരം ജില്ലാസെക്രട്ടറി പി കെ പ്രഭാവതി ഉദ്‌ഘാടനംചെയ്‌തു. പി കെ സുധ അധ്യക്ഷയായി. പി രാജം, പി വി സുലോചന എന്നിവർ സംസാരിച്ചു. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ഇ പി വസന്ത സ്വാഗതവും നളിനി രത്നം നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home