Deshabhimani

പ്രോഗ്രാം കമ്മിറ്റി ഓഫീസ് പ്രവർത്തനം ആരംഭിച്ചു

aaa
വെബ് ഡെസ്ക്

Published on Nov 28, 2026, 12:15 AM | 1 min read

തിരൂർ

ജില്ലാ കലോത്സവത്തിന് ശനിയാഴ്ച തിരിതെളിയും. പ്രോഗ്രാം കമ്മിറ്റി ഓഫീസ് ആലത്തൂർ കെഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചു. വിദ്യാഭ്യാസ ഡയറക്ടർ സക്കീന മലയിൽ കണ്ണഞ്ചേരി ഉദ്ഘാടനംചെയ്തു. കലോത്സവത്തിന്റെ ക്ലസ്റ്റർ ബുക്ക് തിരൂർ എഇഒ ആർ പി ബാബുരാജ്, പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻ ശാരദയ്ക്ക് നൽകി പ്രകാശിപ്പിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം പി അബ്ദുൽ ഫുക്കാർ, വൈസ് ചെയർമാൻ പി മുനീർ, കെഎസ്ടിഎ ജില്ലാ പ്രസിഡന്റ്‌ അജിത്ത് ലൂക്ക്, വി അബ്ദുസിയാദ്, എസ് നവീൻ, സ്കൂൾ പ്രിൻസിപ്പല്‍ സോണിയ സി വേലായുധൻ, ഹെഡ്മാസ്റ്റർ സിദ്ദീഖുൽ അക്ബർ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ കെ സരിത സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home