Deshabhimani

ചേരിപ്പോര് മറനീക്കി പുറത്ത്‌

പെരിന്തൽമണ്ണയിൽ ലീഗിനെതിരെ എസ്ടിയു ജില്ലാ നേതാവ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 07, 2026, 12:34 AM | 1 min read

പെരിന്തൽമണ്ണ

ലീഗിലെ ചേരിപ്പോര് വെളിപ്പെടുത്തി പെരിന്തൽമണ്ണ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും എസ്ടിയു ജില്ലാ വൈസ് പ്രസിഡന്റുമായ പച്ചീരി ഫാറൂഖിന്റെ വാർത്താ സമ്മേളനം. മുസ്ലിംലീഗ്‌ പ്രാഥമിക അംഗത്വത്തിൽനിന്ന്‌ കഴിഞ്ഞ ദിവസം ഫാറൂഖിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പെരിന്തൽമണ്ണ നഗരസഭാ ചെയർപേഴ്സൺ പച്ചീരി സുരയ്യയുടെ ഭർത്താവാണ് ഫാറൂഖ്. ഫാറൂഖ് ഒരേ സമയം രണ്ട് പദവി വഹിക്കുന്നതായും ഒരു വീട്ടിലെ രണ്ടുപേർ ഉന്നത സ്ഥാനത്തിരിക്കുന്നതായും ചൂണ്ടിക്കാട്ടിയാണ്‌ നടപടി. എന്നാൽ എസ്ടിയു ജില്ലാ വൈസ് പ്രസിഡന്റ്‌ പ്രധാന സ്ഥാനമല്ലെന്ന്‌ ഫറൂഖ്‌ പറഞ്ഞു. ലീഗിൽ താഴേത്തട്ടിൽ പ്രവർത്തിച്ച്‌ വന്നയാളാണ്‌ താനെന്നും പാർടിയുടെ പിൻബലമില്ലാതെ മുനിസിപ്പൽ കമ്മിറ്റിയിലെ ചിലർ ചേർന്നാണ് സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനമെടുത്ത് നേതൃത്വത്തിന് കൈമാറിയതെന്നും ഫാറൂഖ്‌ പറഞ്ഞു. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ചതിന് ലീഗിൽനിന്ന്‌ പുറത്താക്കിയിരുന്നു. പിന്നീട് ഉപാധികളോടെ തിരികെയെടുത്തു. ലീഗുകാരൻ എന്ന നിലയിൽ ലഭിച്ചതല്ല ബാങ്ക് അധ്യക്ഷ സ്ഥാനം. മുസ്ലിംലീഗ് ജില്ലാ നേതാവ് ഉൾക്കൊള്ളുന്ന പാനലിനെതിരെ മത്സരിച്ചാണ് വിജയിച്ചത്. അതുകൊണ്ട് രാജിവക്കില്ല. രാജി ആവശ്യപ്പെട്ട്‌ നോട്ടീസ് നൽകിയ മുനിസിപ്പൽ കമ്മിറ്റി യോഗം അപൂർണമാണ്. മുനിസിപ്പൽ ലീഗ് ജനറൽ സെക്രട്ടറിയും നഗരസഭാ സ്ഥിരംസമിതി അധ്യക്ഷയും ഒരുവീട്ടിലാണ്. റബർ മാർക്കറ്റിങ് സൊസൈറ്റി ചെയർമാനും നഗരസഭാ സ്ഥിരംസമിതി അധ്യക്ഷനും ഒരാളാണ്. ബാങ്ക് അധ്യക്ഷ സ്ഥാനം രാജിവയ്‌ക്കാൻ ആവശ്യപ്പെട്ട മുനിസിപ്പൽ കമ്മിറ്റിയിലെ അംഗങ്ങളുടെ പേരിൽ ഗുരുതര സാമ്പത്തിക ആരോപണങ്ങളുണ്ട്‌. തനിക്കെതിരെ സാമ്പത്തിക തിരിമറി ആരോപിക്കുന്നവർ അത് തെളിയിക്കാൻ തയ്യാറാവണമെന്നും ഫാറൂഖ്‌ പറഞ്ഞു. ഭാര്യയെ നഗരസഭാധ്യക്ഷയാക്കാൻ എവിടെയും ആവശ്യപ്പെട്ടിട്ടില്ല. മണ്ഡലം ഭാരവാഹികൾ ഭൂരിപക്ഷം പേരും നിർദേശിച്ചതിനെ തുടർന്നാണ്‌ സ്ഥാനത്തെത്തിയതെന്നും പച്ചീരി ഫറൂഖ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home