ചേലോടെ വളരണം ചേറൂര്‍

വേങ്ങര
വേങ്ങര ബ്ലോക്ക് പഞ്ചായത്തിലെ ചേറൂർ, അച്ചനമ്പലം, തോട്ടശേരിയറ, കുറ്റാളൂർ, കാരാത്തോട്, മലപ്പുറം ബ്ലോക്ക് പഞ്ചായത്തിലെ അരിമ്പ്ര, മറ്റത്തൂർ ഡിവിഷനുകൾ ഉൾപ്പെട്ടതാണ് പുതുതായിവന്ന ചേറൂര്‍ ഡിവിഷൻ. പ്രദേശമുള്‍പ്പെടുന്ന മുന്‍ ഡിവിഷനില്‍ യുഡിഎഫ് പ്രതിനിധിയാണ് വിജയിക്കാറുള്ളത്. മലകളാലും പുഴകളാലും സമൃദ്ധമായ ഇവിടം പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമാണ്. സമുദ്രനിരപ്പിൽനിന്ന് 1600 അടി ഉയരെയുള്ള മിനി ഊട്ടി, പുരാതനമായ തിരുവോണമല ശങ്കരനാരായണ ക്ഷേത്രം എന്നിവയുമുണ്ട്. പ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള പദ്ധതികള്‍ കാത്തിരിക്കുകയാണ് നാടും നാട്ടുകാരും. നിരവധിപേര്‍ക്ക് ഇതിലൂടെ തൊഴില്‍ ലഭിക്കും. നാടിന്റെ സമഗ്രവികസനം സാധ്യമാക്കുമെന്ന ഉറപ്പുമായാണ് എല്‍ഡിഎഫ് പ്രചാരണത്തിനിറങ്ങുന്നത്. വേങ്ങര വലിയോറ സ്വദേശിനിയും ഐഎന്‍എല്‍ നേതാവുമായ റംല തയ്യിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. അഫ്സൽ ഉലമ ബിരുദധാരിയാണ്. പഞ്ചായത്തംഗമായി പ്രവർത്തിച്ച അനുഭവവുമുണ്ട്. നാഷണൽ വിമന്‍സ് ലീഗ് ജില്ലാ പ്രസിഡന്റും കുടുംബശ്രീ പ്രവർത്തകയുമാണ്. യാസ്മിൻ അരിമ്പ്രയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. നിലവില്‍ ജില്ലാ പഞ്ചായത്ത് നന്നമ്പ്ര ഡിവിഷൻ അംഗമാണ്. വനിതാ ലീഗ് തിരൂരങ്ങാടി മണ്ഡലം വൈസ് പ്രസിഡന്റുമാണ്. ബിജെപി വേങ്ങര മണ്ഡലം വൈസ് പ്രസിഡന്റ് സിന്ധു പുഴമ്മലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.









0 comments