ഒപ്പംനില്‍ക്കുമെന്ന ഉറപ്പ്

ജില്ലാ പഞ്ചായത്ത് മംഗലം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി സി എം ജസീന പുറത്തൂരിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം
തിരൂർ
"മോള് ജയിക്കും...' ജില്ലാ പഞ്ചായത്ത് മംഗലം ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി എം ജസീനയുടെ കൈപിടിച്ച് തൊഴിലുറപ്പ് തൊഴിലാളി ചെറുച്ചി പറഞ്ഞു. ഒപ്പമുണ്ടായിരുന്ന അമ്മിണിയും ചക്കിയുമെല്ലാം ഹൃദയംതൊട്ട് വിജയാശംസകള്‍ നേര്‍ന്നു. പുറത്തൂർ പഞ്ചായത്തിലെ പര്യടനത്തിന്റെ ഭാഗമായി അത്താണിപ്പടിയിലെത്തിയതായിരുന്നു ജസീന. മഠത്തിൽപടി പള്ളിയാലിൽ കുഞ്ഞിപ്പയുടെ വീട്ടുപറമ്പിലുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളെ കണ്ടതോടെ അങ്ങോട്ടേക്ക് ചെന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ എല്ലാവരുംചേര്‍ന്ന് ചെറുപുഞ്ചിരിയോടെ സ്വീകരിച്ചു. തൊഴിലുറപ്പ് തൊഴിലാളികളെ ചേർത്തുനിർത്തിയ ഇടതുസർക്കാരിനുള്ള പിന്തുണ പ്രിയ സ്ഥാനാര്‍ഥിക്കും ഉറപ്പുനല്‍കി. പുറത്തൂർ പഞ്ചായത്തിലെ തൃത്തല്ലൂർ, കാവിലക്കാട് എന്നിവിടങ്ങളിലും ജസീനയ്ക്ക് ഉജ്വല സ്വീകരണമാണ് ലഭിച്ചത്. വാക്കാട്, ആഗാൻപടി, ബി പി അങ്ങാടി എന്നിവിടങ്ങളിലും വോട്ടഭ്യര്‍ഥിച്ചെത്തി. കുടുംബ യോഗങ്ങളിലും പങ്കെടുത്തു.









0 comments