ad
Deshabhimani

പരിസ്ഥിതിലോല മേഖല: 
ആശങ്ക പരിഹരിക്കണം

a
വെബ് ഡെസ്ക്

Published on Aug 22, 2026, 12:24 AM | 1 min read

നിലമ്പൂർ

മലയോര മേഖലയെ ബാധിക്കുന്ന പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖല വിജ്ഞാപനത്തിലെ ആശങ്ക പരിഹരിക്കണമെന്ന് പ്ലാന്റേഷന്‍ ലേബര്‍ യൂണിയന്‍ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നിലന്പൂരില്‍ ചേർന്ന സമ്മേളനം സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എം മോഹന്‍ദാസ് ഉദ്ഘാടനംചെയ്തു. ടോം കെ തോമസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി രാധാകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ എന്‍ ചന്ദ്രന്‍ രക്തസാക്ഷി പ്രമേയവും കെ ശിവദാസന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി ബാലകൃഷ്ണന്‍, പി ശിവാത്മജന്‍, എം വിശ്വനാഥന്‍, മാത്യൂ കാരംവേലി, സജാദ് ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ടോം കെ തോമസ് (പ്രസിഡന്റ്‌), പി രാധാകൃഷ്ണന്‍ (സെക്രട്ടറി), അബ്ദുള്‍ അസീസ് (ട്രഷറര്‍).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home