ad
Deshabhimani

മുണ്ടേരി കൃഷി ഫാമിലെ നിയമനം തുടരാൻ ഉത്തരവ്

a

മുണ്ടേരി കൃഷി ഫാമിൽ തൊഴിലാളികളെ നിയമിക്കാനുള്ള നടപടി 
തുടരാൻ തിരുവനന്തപുരം കൃഷി ഡയറക്ടർ ഇറക്കിയ ഉത്തരവ് ​

വെബ് ഡെസ്ക്

Published on Sep 09, 2026, 12:21 AM | 1 min read

സ്വന്തം ലേഖകൻ

എടക്കര

മുണ്ടേരി കൃഷി ഫാമിൽ കാഷ്വൽ തൊഴിലാളി നിയമനം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ സിപിഐ എമ്മും സിഐടിയുവും നടത്തിയ സമരം വിജയത്തിലേക്ക്‌. നിയമന നടപടികൾ തുടരണമെന്ന്‌ തിരുവനന്തപുരം കൃഷി ഡയറക്ടർ ഉത്തരവിറക്കി. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച നടപടിക്രമങ്ങൾ ഭരണ മാറ്റത്തോടെ അട്ടിമറിക്കാൻ ശ്രമിച്ചിരുന്നു. ഇതോടെ ജൂൺ ഒന്നുമുതൽ ജോലിയിൽ പ്രവേശിക്കേണ്ട 51 തൊഴിലാളികളുടെ ഭാവി അനിശ്ചിതത്വത്തിലായി. തുടർന്നാണ്‌ സിപിഐ എമ്മും സിഐടിയുവും സമരം നടത്തിയത്‌. സംസ്ഥാനത്തെ പത്ത് സ്പെഷ്യൽ ഫാമുകളിലൊന്നായ മുണ്ടേരിയിൽ തൊഴിലാളി നിയമനം നീളുന്നതിനാൽ പ്രവർത്തനം അവതാളത്തിലായിരുന്നു. നിലമ്പൂർ എംപ്ലോയ്മെന്റ്‌ എക്സ്ചേഞ്ച് മുഖേനെ കത്ത് നൽകി, അപേക്ഷ ക്ഷണിച്ച്, അഭിമുഖം നടത്തി നിയമാനുസൃതമായ എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ച നിയമനമാണ് കാരണമില്ലാതെ യുഡിഎഫ് സർക്കാർ നീണ്ടിക്കൊണ്ടുപോയത്‌. 51 ഒഴിവിലേക്കാണ് പുതിയ നിയമനം നടക്കേണ്ടത്. ഇതിൽ 40 പുരുഷൻമാരും 11 സ്ത്രീകളുമാണ്. അർഹതയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ലിസ്റ്റിന് സർക്കാർ അംഗീകാരം ലഭിച്ച് ജൂൺമുതൽ ജോലിയിൽ പ്രവേശിക്കാൻ കത്തയച്ചിരുന്നു. ഇവയെല്ലാം വിജിലൻസ് അന്വേഷണം നടത്തി നടപടികൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് നിയമന നടപടികൾ തുടരാൻ ഉത്തരവിട്ടത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home