Deshabhimani

വൈസ്‌ ചാൻസലർ കലിക്കറ്റ്‌ 
സർവകലാശാലയെ നശിപ്പിക്കുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2026, 12:36 AM | 1 min read

തേഞ്ഞിപ്പലം

വൈസ്‌ ചാൻസലറുടെ നേതൃത്വത്തിൽ കലിക്കറ്റ്‌ സർവകലാശാലയെ നശിപ്പിക്കുകയാണെന്ന് സിപിഐ എം എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ. സർവകലാശാലയുടെ ചരിത്രത്തിൽ ഏറ്റവും കളങ്കമായി മാറയിട്ടുള്ള വൈസ്‌ ചാൻസലർ വേറെയില്ല. വൈസ്‌ ചാൻസലർ ആ സ്ഥാനത്തിന്‌ അർഹനല്ലെന്ന്‌ ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണ്‌. വൈസ്‌ ചാൻസലറുടെ ഇഷ്ടാനുസരണം പ്രവർത്തിക്കേണ്ട ഇടമല്ല സര്‍വകലാശാല. അതിന്‌ നിയമങ്ങളുണ്ട്‌. അത്‌ നിയനിർമാണസഭയിൽ രൂപപ്പെട്ടതാണ്‌. നിയമത്തിന്‌ അനുസൃതമായിട്ടേ പ്രവർത്തിക്കാനാകൂ. സർവകലാശാലാ നിയമമനുസരിച്ച്‌ പ്രവർത്തിക്കാത്ത വൈസ്‌ ചാൻസലർ രാഷ്ട്രീയ പാർടികളുടെ പിന്നാലെ നടക്കുകയാണ്‌. വിസിയുടെ ഇടപെടലിൽ സിൻഡിക്കറ്റ്‌ യോഗ തീരുമാനങ്ങൾ അക്കാദമിക് താൽപ്പര്യങ്ങൾക്ക്‌ എതിരാകുന്നു. അക്കാദമിക്‌ സമിതികളിൽ ആർഎസ്‌എസുകാരെ നിയമിക്കുന്നു. മാന്യതയുടെ കണികയുണ്ടെങ്കിൽ എംഎസ്‌എഫിനെ വിജയിപ്പിക്കാൻ ക്യാന്പസ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ വിസി കോടതി കയറുമായിരുന്നില്ല. സർവകലാശാലയുടെ പണം ധൂർത്തടിക്കുന്നു. ഗുണ്ടകളെ ഇറക്കി എസ്‌എഫ്‌ഐ പ്രവർത്തകരെ ആക്രമിക്കാൻ വിസി സ‍ൗകര്യമൊരുക്കുകയാണെന്നും എ വിജയരാഘവൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home