സബ് കലക്ടറുടെ സ്ഥലംമാറ്റം അർധരാത്രിയിൽ റദ്ദാക്കി

സ്വന്തം ലേഖകൻ
പെരിന്തൽമണ്ണ
കോട്ടയം സബ് കലക്ടറായി ചുമതല നൽകിയ പെരിന്തൽമണ്ണ സബ് കലക്ടർ സാക്ഷി മോഹന്റെ സ്ഥലംമാറ്റം അർധരാത്രിയിൽ റദ്ദാക്കി ഉത്തരവ്. 2025 ആഗസ്ത് ഏഴിനാണ് സാക്ഷി മോഹൻ സബ് കലക്ടറായി പെരിന്തൽമണ്ണയിൽ എത്തിയത്. കഴിഞ്ഞ ആഗസ്ത് 17ന് ഇവരെ കോട്ടയം സബ് കലക്ടറായി മാറ്റി ഉത്തരവ് വന്നിരുന്നു. സെപ്തംബർ മൂന്നിന് കോട്ടയത്ത് ചുമതല ഏൽക്കാനിരിക്കെ ബുധൻ രാത്രി 11ഓടെയാണ് സ്ഥലംമാറ്റം റദ്ദാക്കുന്ന ഉത്തരവ് എത്തിയത്. ജനകീയ താൽപ്പര്യത്തെ തുടർന്നാണ് സാക്ഷി മോഹന് പെരിന്തൽമണ്ണയിൽ തുടരാൻ അനുമതി നൽകിയത്. പെരിന്തൽമണ്ണയിലേക്ക് നിയോഗിച്ച പി പി അർച്ചനയെ കാഞ്ഞങ്ങാട് സബ് കലക്ടറായി മാറ്റിനിയമിക്കുകയും ചെയ്തു. സാക്ഷി മോഹന്റെ സ്ഥലംമാറ്റം റദ്ദാക്കിയത് ഓഫീസിലെ ജീവനക്കാർ മധുരം വിതരണംചെയ്താണ് ആഘോഷിച്ചത്.









0 comments