അഴിമതിക്കറ മായ്ക്കാന്‍ മക്കരപ്പറമ്പ്

മക്കരപ്പറമ്പ്
ജില്ലാ പഞ്ചായത്തിലെ യുഡിഎഫ് അഴിമതിയുടെ ദുര്‍ഗന്ധം പേറുന്ന ഡിവിഷനാണ് മക്കരപ്പറമ്പ്. കഴിഞ്ഞതവണ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി മുസ്ലിംലീഗിന്റെ ടി പി ഹാരിസ് സാമ്പത്തികത്തട്ടിപ്പില്‍ ജയിലിലായത് മാസങ്ങള്‍ക്കുമുമ്പാണ്. ജില്ലാ പഞ്ചായത്തിന്റെ പദ്ധതികളുടെ മറവില്‍ ലാഭം വാഗ്ദാനംചെയ്ത് കോടികളുടെ നിക്ഷേപം സ്വീകരിച്ചായിരുന്നു തട്ടിപ്പ്. ലീഗ് അണികള്‍തന്നെയാണ് പറ്റിക്കപ്പെട്ടത്. സാമ്പത്തികത്തട്ടിപ്പിന്റെ പ്രധാന കേന്ദ്രമായി ജില്ലാ പഞ്ചായത്ത് ഓഫീസിനെ മാറ്റുകയുംചെയ്തു. യുഡിഎഫ് പ്രതിനിധികള്‍ക്ക് ജനങ്ങളുടെ പ്രശ്നങ്ങളിലല്ല, സ്വന്തം കീശ വീര്‍പ്പിക്കുന്നതിലാണ് ശ്രദ്ധയെന്ന് മനസ്സിലാക്കിയ ജനങ്ങള്‍ വോട്ടിലൂടെ മറുപടി നല്‍കാന്‍ തയ്യാറായിക്കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ അനുകൂലമാകുമെന്ന് എല്‍ഡിഎഫും കരുതുന്നു. കൂട്ടിലങ്ങാടി, മക്കരപ്പറമ്പ്, മങ്കട, കുറുവ പഞ്ചായത്തുകളിലെ 58 വാർഡുകളാണ് ഡിവിഷന്‍ പരിധിയിലുള്ളത്. ഇത്തവണ വനിതാ സംവരണമാണ്. കുറുവ പഞ്ചായത്തിലെ വറ്റല്ലൂർ സ്വദേശിനി പി ടി ഷഹീദയാണ് എൽഡിഎഫ് സ്ഥാനാർഥി. സിപിഐ എം വറ്റല്ലൂർ ബ്രാഞ്ച് അംഗം, എംജിഎൻആർഇജിഎസ് മങ്കട ഏരിയാ കമ്മിറ്റിയംഗം, കർഷക സംഘം ഏരിയാ കമ്മിറ്റിയംഗം എന്നീ ചുമതലകളുമുണ്ട്. 2010മുതൽ കുറുവ പഞ്ചായത്തംഗമാണ്. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർപേഴ്സണുമായി. വനിതാ ലീഗ് മണ്ഡലം പ്രസിഡന്റ് കെ പി അസ്മാബിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. മഹിളാ മോർച്ച മണ്ഡലം സെക്രട്ടറി കെ പി ശ്യാമള എന്‍ഡിഎ സ്ഥാനാര്‍ഥിയാണ്.









0 comments