മഞ്ചേരി സൂപ്രണ്ട് ഓഫീസിലേക്ക് തപാൽ ജീവനക്കാരുടെ മാർച്ച്

എൻഎഫ്പിഇ മഞ്ചേരി ഡിവിഷൻ നേതൃത്വത്തിൽ മഞ്ചേരി സൂപ്രണ്ട് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സിഐടിയു ജില്ലാ കമ്മിറ്റി അംഗം പി കെ മുരളീധരൻ ഉദ്ഘാടനംചെയ്യുന്നു
മഞ്ചേരി
തപാൽ ഡിവിഷനുകൾ ഇല്ലാതാക്കുകയും തപാൽ സംവിധാനത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്ന കേന്ദ്രസർക്കാർ നീക്കത്തിനെതിരെ എൻഎഫ്പിഇ മഞ്ചേരി ഡിവിഷന്റെ നേതൃത്വത്തിൽ മഞ്ചേരി സൂപ്രണ്ട് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഡിവിഷനുകൾ ഇല്ലാതാക്കാനുള്ള നീക്കം പിൻവലിക്കുക, തസ്തികകൾ സംരക്ഷിക്കുക, തപാൽ സംവിധാനത്തെ ശക്തിപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. സിഐടിയു ജില്ലാ കമ്മിറ്റി അംഗം പി കെ മുരളീധരൻ ഉദ്ഘാടനംചെയ്തു. കൃഷ്ണപ്രസാദ് അധ്യക്ഷനായി. കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി ടി രാജേഷ്, വി എം രാമനുണ്ണി, ടി വൈ ശ്രീശരത്, കെ സി ശശിധരൻ, കെ കെ രമേഷ്ബാബു, എസ് സുരേഷ്, പി ഷിജിൻ, കെ പി നിവ്യ, വി പി രഞ്ജിനിമോൾ എന്നിവർ സംസാരിച്ചു. എം പ്രശാന്ത് നന്ദി പറഞ്ഞു.









0 comments