ad
Deshabhimani

പ്രതിരോധക്കാരന്റെ മുന്നേറ്റം

a

നിലമ്പൂർ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു ഷറഫലി കരുളായി പഞ്ചായത്തിൽ വോട്ടഭ്യർഥിക്കുന്നു

avatar
എം സനോജ്

Published on Apr 05, 2026, 12:15 AM | 1 min read

നിലമ്പൂർ

ഫുട്‌ബോൾ മൈതാനത്ത്‌ പ്രതിരോധ മതിൽതീർത്ത യു ഷറഫലി മലയോര ജനതയുടെ മനസ്സിൽ പ്രിയങ്കരനായി മുന്നേറുകയാണ്‌. നിലന്പൂരിന്റെ വികസനക്കുതിപ്പിന്‌ അമരത്ത്‌ ഷറഫലി വേണമെന്ന്‌ നിലന്പൂർ മണ്ഡലം പ്രഖ്യാപിച്ചുകഴിഞ്ഞു. എൽഡിഎഫ്‌ സ്ഥാനാർഥിയായി യു ഷറഫലി എത്തിയപ്പോൾമുതൽ മണ്ഡലത്തിലുണ്ടായ ആവേശം പര്യടനം പുരോഗമിക്കുന്പോൾ പതിൻമടങ്ങ്‌ വർധിക്കുന്നു. നാടിന്റെ ഹൃദയത്തുടിപ്പ് ഏറ്റുവാങ്ങി എൽഡിഎഫ് സ്ഥാനാർഥിയുടെ പര്യടനം തുടരുന്നു. സ്വീകരണ കേന്ദ്രങ്ങളിലെല്ലാം ഉത്സവ പ്രതീതി. ചെണ്ടയും വാദ്യമേളങ്ങളും കൊന്നപ്പൂക്കളുമായി സ്നേഹാഭിവാദനമേകാൻ ജനം തടിച്ചുകൂടുന്നു. മൂത്തേടം, കരുളായി പഞ്ചായത്തുകളിലായിരുന്നു വെള്ളിയാഴ്ച പര്യടനം. ‘മുടങ്ങാതെ പെന്‍ഷന്‍ നല്‍കുന്ന സര്‍ക്കാരിന് ഞങ്ങള്‍ വോട്ടും നല്‍കും. ഞങ്ങളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറുപ്പുവരുത്തുന്ന സര്‍ക്കാരാണിത്‌.’ വാസുപ്പടിയിലെത്തിയ സ്ഥാനാര്‍ഥിയോട് കാത്തുനിന്ന സ്ത്രീകള്‍ പറഞ്ഞു. പത്ത് വര്‍ഷം ജനങ്ങള്‍ക്കൊപ്പംനിന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ മണ്ഡലത്തില്‍ ചെയ്ത വികസനം ഓര്‍മിപ്പിച്ചാണ് യു ഷറഫലി വോട്ട് തേടുന്നത്. സര്‍ക്കാര്‍കൊണ്ടുവന്ന മാനവേദന്‍ സ്റ്റേഡിയം, മലയോര ഹൈവേ, പ്രളയ ദുരിതാശ്വാസം, ലൈഫ് പദ്ധതി, ക്ഷേമ പെന്‍ഷന്‍ എന്നിവയെല്ലാം ജനങ്ങളുമായി സംവദിക്കുന്നു. മലയോരത്തിന്റെ വികസന മുന്നേറ്റത്തിന്‌ കത്രിക അടയാളത്തില്‍ വോട്ട് അഭ്യര്‍ഥിച്ചാണ് യു ഷറഫലി സ്വീകരണകേന്ദ്രങ്ങളില്‍നിന്ന് മടങ്ങിയത്. രാവിലെ എട്ടോടെ മൂത്തേടം വടക്കേകൈയിൽ ആരംഭിച്ച പര്യടനം കരുളായി പഞ്ചായത്തിലെ നിലംപതിയിലാണ് സമാപിച്ചത്. എല്ലായിടത്തും പ്രൗഢ ഗംഭീര സ്വീകരണം. വിവിധ കേന്ദ്രങ്ങളില്‍ സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ പത്മാക്ഷന്‍, ടി രവീന്ദ്രന്‍, കെ മോഹനന്‍, പി ഷെബീര്‍, സിപിഐ എം ജില്ലാ എക്സിക്യൂട്ടീവ് അംഗം പി എം ബഷീര്‍, എ അനസ്, ഇ അരുണ്‍ദാസ്, ഡാനിഷ് അബ്ദുള്ള, പി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ശനിയാഴ്ച ചുങ്കത്തറ, പോത്തുകല്ല് പഞ്ചായത്തുകളിലായിരുന്നു പര്യടനം



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home