സ്‌പൈസ് ജെറ്റ് വിമാനം 24 മണിക്കൂർ വൈകി
കരിപ്പൂരിൽ യാത്രക്കാരുടെ പ്രതിഷേധം


സ്വന്തം ലേഖകൻ
Published on Sep 05, 2026, 12:00 AM | 1 min read
കരിപ്പൂർ
വിമാനം മണിക്കൂറുകളോളം വൈകിയതിനെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു. വ്യാഴം രാത്രി എട്ടിന് പുറപ്പെടേണ്ട സ്‌പൈസ് ജെറ്റിന്റെ കരിപ്പൂർ ഫുജൈറ വിമാനത്തിലെ യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. കാത്തിരുന്ന് അക്ഷമരായ യാത്രക്കാർ വെള്ളി വൈകിട്ടോടെ വിമാന കമ്പനി കൗണ്ടർ ഉപരോധിച്ചു. ടെർമിനലിനകത്തും ബഹളമുണ്ടായി. ബോർഡിങ് പാസ് നൽകിയ ശേഷമാണ് യാത്ര അനിശ്ചിതത്ത്വത്തിലായത്. 180 യാത്രക്കാരാണ് പോകാനുണ്ടായിരുന്നത്.
യാത്രക്കാർക്ക് കൃത്യമായി വിവരം നൽകാനോ പകരം സംവിധാനം ഒരുക്കാനോ അധികൃതർക്കായില്ല. ഇതിൽ ക്ഷുഭിതരായാണ് യാത്രക്കാർ ബഹളംവച്ചത്. ഒടുവിൽ 24 മണിക്കൂറിന് ശേഷം വെള്ളിയാഴ്ചയാണ് ഫുജൈറയിലേക്ക് കൊണ്ടുപോയത്. സാങ്കേതിക തകരാണ് വിമാനം വൈകാൻ കാരണമായതെന്ന് കമ്പനി അധികൃതർ പറയുന്നത്. എന്നാൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് വിമാനത്തിന് ഇന്ധനം നൽകാൻ വിതരണ കമ്പനികൾ തയാറാകാതിരുന്നതാണ് കാരണമെന്നും സൂചനയുണ്ട്. ഫുജൈറയിലേക്ക് താൽക്കാലിക സർവീസായാണ് സ്‌പൈസ്‌ജെറ്റ് വിമാനം പറത്തിയത്. ശനിയാഴ്ച സർവീസ് അവസാനിപ്പിക്കാനിരിക്കുകയാണ്.








0 comments