ചെഞ്ചെവിയന്‍ ആമയെ കണ്ടെത്തി

മങ്കട
വറ്റല്ലൂർ കുഴിപ്പള്ളി പാടശേഖരത്തില്‍നിന്ന് ചെഞ്ചെവിയന്‍ ആമയെ കണ്ടെത്തി. മത്സ്യംപിടിക്കുന്നതിനിടെ യുവാക്കള്‍ക്ക് ആമയെ കിട്ടുകയായിരുന്നു. ആവാസവ്യവസ്ഥക്ക് ഏറെ ഭീഷണിയായ ഇവ പെറ്റുപെരുകുന്നത് ഇതര ജലജീവികളുടെ എണ്ണക്കുറവിന് കാരണമാകും. കേരളത്തിലെ നാടന്‍ ആമകളുടെ ആഹാര സമ്പാദനത്തെയും ഇവയുടെ സാന്നിധ്യം ദോഷകരമായി ബാധിക്കും. അലങ്കാരയിനത്തിൽപ്പെട്ട ഈ ആമകൾ പ്രളയകാലങ്ങളിലാകാം കേരളത്തിലെ ജലാശയങ്ങളിലെത്തിയത്. അലങ്കാരത്തിനായി വളര്‍ത്തുന്നവര്‍ പൊതു ജലാശയങ്ങളില്‍ ഇവയെ നിക്ഷേപിക്കുന്നതും വെല്ലുവിളിയാണ്. അധിനിവേശ ജീവജാലങ്ങളില്‍പ്പെടുന്ന ഇവയുടെ ശൃംഖല ഇല്ലാതാക്കലാണ് ഏക പരിഹാര മാര്‍ഗം. കിട്ടിയ ആമയെ വനം വകുപ്പിന് കൈമാറാനാണ് യുവാക്കളുടെ തീരുമാനം.










0 comments