ad
Deshabhimani

എസ്‌എഫ്‌ഐ പഠനോപകരണ വിതരണം

z

എസ്‌എഫ്‌ഐ പഠനോപകരണ വിതരണത്തിന്റെ ജില്ലാതലം മമ്പാട് ആനന്തല്ല്‌ നഗറിൽ സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ്‌ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 01, 2026, 12:18 AM | 1 min read

മലപ്പുറം

‘നമുക്കൊരുക്കാം അവർ പഠിക്കട്ടെ’ മുദ്രാവാക്യമുയർത്തി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ എസ്‌എഫ്‌ഐ പഠനോപകരണ വിതരണം തുടങ്ങി. ജില്ലയിലെ വിവിധ നഗറുകളിലെ കുട്ടികൾക്കാണ്‌ പഠനോപകരണങ്ങൾ നൽകിയത്‌. ജില്ലാതലം മമ്പാട് ആനന്തല്ല്‌ നഗറിൽ സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ്‌ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ എം സുജിൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എൻ ആദിൽ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ടി ഗോകുൽ, അബു ഉനൈസ്‌, വണ്ടൂർ ഏരിയാ സെക്രട്ടറി വി സുജീഷ്‌, പ്രസിഡന്റ്‌ ഇ അഭിനവ്‌, ജില്ലാ കമ്മിറ്റിയംഗങ്ങളായ സി എച്ച്‌ ഫഹ്‌മ‍, കെ ഋതുനന്ദ എന്നിവർ സംസാരിച്ചു. അടുത്ത ദിവസങ്ങളിൽ എല്ലാ ഏരിയകളിലും തെരഞ്ഞെടുത്ത സ്‌കൂളുകളിൽ പഠനോപകരണം വിതരണംചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home