ad
Deshabhimani

കിഫ്ബി പവർ

a
വെബ് ഡെസ്ക്

Published on Dec 03, 2025, 12:15 AM | 2 min read

സ്വന്തം ലേഖിക

മലപ്പുറം

ഹൈടെക്‌ കെട്ടിടങ്ങളുമായി വിദ്യാലയങ്ങൾ, പകിട്ടേറുന്ന പാതകൾ, മാതൃകാ പാലങ്ങൾ, കുടിവെള്ള പദ്ധതികൾ... ജില്ലയിലെ അടിസ്ഥാന വികസനരംഗത്ത് കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ്) പടുത്തുയർത്തിയ മികവുകൾ ഏറെയാണ്‌. 2016ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കിഫ്ബിയെ ശാക്തീകരിച്ചശേഷം കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് ജില്ലയില്‍ നടപ്പാക്കിയത്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും കിഫ്ബി നിക്ഷേപത്തിലൂടെ പൂര്‍ത്തിയാക്കിയ പദ്ധതികളുണ്ട്. വിദ്യാഭ്യാസ, പൊതുമരാമത്ത് വകുപ്പുകള്‍ക്കുകീഴിലാണ് കൂടുതല്‍ പദ്ധതികളും. ആരോഗ്യമേഖലയിലും കാതലായ വികസന പ്രവർത്തനങ്ങൾ നടപ്പാക്കി. വിവിധ മേഖലയിലെ മികവുകൾ ഇങ്ങനെ​


ആകാശം തൊട്ട്‌ അക്ഷരമുറ്റങ്ങൾ

അന്താരാഷ്‌ട്ര നിലവാരമുള്ള അക്കാദമിക്‌ –ഭ‍ൗതിക അന്തരീക്ഷം. മികച്ച കളിയിടങ്ങൾ... ജില്ലയിലെ 108 സ്‌കൂളുകളിലായി 268.9 കോടിയുടെ പദ്ധതികളാണ്‌ കിഫ്‌ബിയിൽ പ‍ൂർത്തിയാക്കിയത്‌. 61 വിദ്യാലയങ്ങളിൽ കെട്ടിടങ്ങളുടെ നിർമാണം പുരോഗമിക്കുന്നു. അന്താരാഷ്‌ട്ര നിലവാരമുള്ള കെട്ടിടങ്ങളാണ്‌ ഓരോ വിദ്യാലയത്തിലും നിർമിച്ചത്‌. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഓരോ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് അഞ്ചുകോടി രൂപവീതം കെട്ടിടത്തിനായി അനുവദിച്ചു. കൂടാതെ, 1000ത്തിലധികം കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് മൂന്നുകോടി രൂപവീതവും 500ലധികം കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് ഒരുകോടി രൂപവീതവും കെട്ടിടനിര്‍മാണത്തിനായി കിഫ്ബിവഴി നൽകി. നിലവിൽ ഫണ്ട്‌ 30 ശതമാനം വർധിപ്പിച്ച്‌ 3.9 കോടിയും 1.3 കോടിയുമാക്കി. ജില്ലയില്‍ അഞ്ച് കോടി പദ്ധതിയില്‍ 14 സ്‌കൂളുകളിൽ കെട്ടിടം നിർമിച്ചു. മൂന്ന് കോടി പദ്ധതിയില്‍ 34, ഒരുകോടി പദ്ധതിയില്‍ 34, 3.9 കോടി പദ്ധതിയിൽ 15, 1.3 കോടി പദ്ധതിയിൽ എട്ട് വിദ്യാലയങ്ങളിലുമാണ്‌ കെട്ടിടങ്ങൾ നിർമിച്ച്‌ നൽകിയത്‌.

ആരോഗ്യം
സ്‌ട്രോങ്‌

ആരോഗ്യമേഖല ശക്തമാക്കാനായി ഭ‍ൗതിക സാഹചര്യങ്ങൾ വികസിപ്പിച്ചു. അത്യാധുനിക രീതിയിലുള്ള പുതിയ കെട്ടിടങ്ങളും യാഥാർഥ്യമാക്കി. പൊന്നാനി താലൂക്ക് ആശുപത്രി വികസനം (11.84 കോടി), കൊണ്ടോട്ടി താലൂക്ക്‌ ആശുപത്രി (45 കോടി), തവനൂർ സിഎച്ച്‌എസ്‌സി ഐസൊലേഷൻ വാർഡ്‌ (1.69 കോടി), താനൂർ സിഎച്ച്‌സി ഐസൊലേഷൻ വാർഡ്‌ (1.69 കോടി), സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഐസൊലേഷൻ വാർഡ്‌ (1.69 കോടി), ഓമാനൂർ സിഎച്ച്‌സി ഐസൊലേഷൻ വാർഡ്‌ (1.69 കോടി) എന്നിവ പ്രധാന പദ്ധതികളാണ്‌.


കിടിലം 
പാലം, റോഡ്‌

എടപ്പാള്‍ ഫ്ലൈ ഓവര്‍ (12.21 കോടി), പൊന്നാനി പുറത്തൂർ – പടിഞ്ഞാറേക്കര ഹ‍ൗറ മോഡൽ പാലം (350 കോടി), പൊന്നാനി കർമ പാലം (കനോലി കനാലിന്‌ കുറുകെ– 41.21 കോടി), മഞ്ചേരി – ഒലിപ്പുഴ റോഡ് ബിഎം ആന്‍ഡ് ബിസി നവീകരണം (85.61), നിലമ്പൂര്‍ – മൂലേമ്പാടം – നെയ്യാടമ്പൊയില്‍ – വാളന്തോട് (80.02 കോടി), നായർതോട്‌ പാലം (55 കോടി), തിരുന്നാവായ – തവനൂർ പാലം (60 കോടി), കൊണ്ടോട്ടി നഗരസഭ കുടിവെള്ള പദ്ധതി (108 കോടി), കൊണ്ടോട്ടി എടവണ്ണപ്പാറ – അരീക്കോട്‌ റോഡ്‌ (104 കോടി), റെഗുലേറ്റർ കം ബ്രിഡ്‌ജ്‌ മഞ്ചേരി (12.07 കോടി).


തിളങ്ങി 
കോളേജുകൾ

കലിക്കറ്റ് സര്‍വകലാശാല (102.80 കോടി)‌, നിലമ്പൂര്‍ ഗവ. കോളേജ്‌ (40.57 കോടി), തിരൂര്‍ തുഞ്ചന്‍ കോളേജ്‌ (10.29 കോടി), കൊണ്ടോട്ടി ഗവ. ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജ്‌ (6.38 കോടി), പൊന്നാനി ഐടിഐ (2.19 കോടി), പെരിന്തൽമണ്ണ പിടിഎം ഗവ. കോളേജ്‌ (8.22 കോടി) എന്നിവിടങ്ങളിലും കിഫ്‌ബിയിലൂടെ വിവിധ പദ്ധതികൾ പുരോഗമിക്കുന്നു.


തീരദേശ പാത

റീച്ച് 1: പടിഞ്ഞാറേക്കര – ഉണ്ണിയാല്‍ ജങ്ഷന്‍ (57.76 കോടി), റീച്ച് 2: ഉണ്ണിയാല്‍ – മുഹയുദ്ദീന്‍ പള്ളി (41.54 കോടി), റീച്ച് 3: താനൂര്‍ മുഹയുദ്ദീന്‍ പള്ളി – കെട്ടുങ്ങല്‍ (27.57 കോടി), റീച്ച് 4: കെട്ടുങ്ങല്‍ – അരിയല്ലൂര്‍ (21.01 കോടി).





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home